AwardsCinemaGeneralKeralaLatest NewsNEWS

മാറ്റിനിർത്തപ്പെട്ടവരുടെ കഥ; അറ്റെൻഷൻ പ്ലീസ്’ ഐഎഫ്എഫ്‍കെയിൽ

സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ‘ അറ്റെന്‍ഷന്‍ പ്ലീസ്’ തിരഞ്ഞെടുത്തു. വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” അറ്റെൻഷൻ പ്ലീസ് “.

സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്‍റെയും പേരില്‍ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിലൂടെ പറയുന്നത്.

ഡി എച്ച് സിനിമാസിന്‍റെ ബാനറിൽ ഹരി വെെക്കം, ശ്രീകുമാര്‍ എന്‍ ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്‍, ശ്രീജിത്ത്, ജോബിന്‍, ജിക്കി തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം-ഹിമൽ മോഹൻ, സംഗീതം-അരുണ്‍ വിജയ്, എഡിറ്റർ-രോഹിത് വി.എസ് വാര്യത്ത്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, കല-മിലന്‍ വി.എസ്, സ്റ്റില്‍സ്-സനില്‍ സത്യദേവ്, പരസ്യകല-മിലന്‍ വി.എസ്, പ്രൊഡക്ഷന്‍ ഡിസൈൻ-ഷാഹുല്‍ വൈക്കം, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.

shortlink

Post Your Comments


Back to top button