
ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി മലൈക അറോറ. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ ഇഷ്ട താരമായത്.ബോളിവുഡ് താരം അര്‍ജൂന്‍ കപൂറുമായുളള പ്രണയത്തിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.ആദ്യ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായുളള വിവാഹ മോചനത്തിന് പിന്നാലെയാണ് മലൈക അര്‍ജുനുമായി അടുപ്പത്തിലായത്.
ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്ത് ഇരുവരു ഒരുമിച്ചാണ് താമസിച്ചതെന്ന് പറയുകയാണ് മലൈക അറോറ.സൂം ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യം തുറന്ന് പറഞ്ഞത്.
ലോക്ക് ഡൗൺ കാലം വിരസമായിരുന്നില്ല എന്നാണ് മലൈ അറോറ പറയുന്നത്. സെപ്റ്റംബറിലായിരുന്നു ഇരുവർക്കും കൊവിഡ് പോസിറ്റീവ് ആയത്. തങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ആരാധകരോട് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.അർജുൻ കപൂറിനോടൊപ്പമുള ക്വാറന്റൈൻ ദിനങ്ങൾ മനോഹരമായിരുന്നെന്നും മലൈക അറോറ പറഞ്ഞു.
Post Your Comments