മലയാളത്തിന്റെ ചോക്കലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. തന്റെ രണ്ടാം വരവ് ആഘോഷമാക്കിയ താരം അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. നടന്റെ അഭിനയ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും ഓർമ്മകൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോ ആ പരിപാടിയിൽ ശ്രദ്ധനേടിയിരുന്നു. അപ്പന്റെ കൂടെയുള്ള തന്റെ ഫോട്ടോയടക്കമുള്ള ചിത്രങ്ങൾ അടങ്ങിയ വീഡിയോ കണ്ണീരോടെയാണ് ചാക്കോച്ചൻ കണ്ടുതീർത്തത്.
വീഡിയോക്ക് ശേഷം, ഇപ്പോൾ ചാക്കോച്ചൻ ജീവിതത്തിൽ ഏറ്റവും മിസ് ചെയ്യുന്നതു എന്താണ് എന്ന അവതാരക, മീര അനിലിന്റെ ചോദ്യത്തിന് മുന്നിൽ തന്റെ പിതാവ് ബോബൻ കുഞ്ചാക്കോയെക്കുറിച്ച് വൈകാരികമായായാണ് ചാക്കോച്ചൻ പ്രതികരിച്ചത്.
“സിനിമയിലേക്ക് വരാനായിട്ട് ഒരു കാരണം, അല്ലെങ്കിൽ അനുഗ്രഹം, അപ്പൻ തന്നെയായിരിക്കണം. സിനിമയെ വെറുത്തിരുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. സിനിമയോട് വിരോധം ഉള്ള ഒരു പയ്യൻ, ഒരുതരത്തിലും സിനിമ വേണ്ടെന്ന് തീരുമാനിച്ചിരുന്ന ഞാൻ, പാച്ചിക്കയുടെ ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലേക്ക് വരികയും, അത് എന്റെ ജീവിതത്തിലും മലയാളം സിനിമ ചരിത്രത്തിലും ഒരു വലിയ വിജയമായതും അദ്ദേഹത്തിന്റെ ആഗ്രഹം തന്നെയാകാം. ഒരു ഇടവേളയെടുത്ത ശേഷവും സിനിമകളിലേക്ക് തിരിച്ചുവരാൻ എന്നെ പ്രേരിപ്പിച്ചതും അതേ കാരണം തന്നെയായിരിക്കും,” ചാക്കോച്ചൻ പറഞ്ഞു.
Post Your Comments