മലങ്കരയുടെ മനോഹാരിത കാണാനെത്തി ജലാശയത്തിൽ അകപ്പെട്ട് മരണപ്പെട്ട പ്രിയ നടൻ അനിൽ നെടുമങ്ങാടിന്റെ വേർപാട് വിശ്വസിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. ആരാധകരുടെ അവസ്ഥയും മറിച്ചല്ല. കുളിക്കുന്നതിനിടെ ജലാശയത്തിൽ മുങ്ങിപ്പോയ അനിലിനെ നിമിഷനേരങ്ങൾക്കുള്ളിൽ പുറത്തെടുത്തത് “സിനാജ് മലങ്കര” എന്ന യുവാവ് ആണ്.
അപ്പോൾ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടിരുന്നു. തൊടുപുഴ ഫയർ&റെസ്ക്യൂ സ്റ്റേഷൻ പരിധിയിൽ വരുന്ന പല രക്ഷാ പ്രവർത്തനങ്ങളിലും സിനാജ് സ്വമേധയാ കൂടുകയും സഹായിയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ആപത് ഘട്ടങ്ങളിൽ സിനാജിനെ പോലെയുള്ള ചെറുപ്പക്കാരുടെ നിസ്വാർത്ഥ സേവനം വിലമതിക്കാനാകാത്തതാണ്.
ആത്മാർത്ഥമായി പരിശ്രമിച്ചിട്ടും അനിലിനെ രക്ഷപെടുത്താൻ സാധിച്ചില്ല. സംഭവത്തിൽ ദൃക്സാക്ഷിയായ മാധ്യമപ്രവർത്തകൻ സോജൻ സ്വരാജ് പങ്കുവെച്ച കുറിപ്പിലും രക്ഷകനായി എത്തിയ യുവാവിനെ കുറിച്ച് പറയുന്നുണ്ട്. ഒരാൾ വെള്ളത്തിൽ പോയതാണന്ന് അറിഞ്ഞപ്പോൾ എവിടെ നിന്നോ സിനാജ് ബൈക്കിൽ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കൽക്കെട്ടുകൾ ഓടിയിറങ്ങുകയായിരുന്നു.
‘പടികൾ ഇറങ്ങുന്നതിനിടയിൽ തന്നെ അയാൽ മുണ്ടും ഷർട്ടും ഊരിയെറിഞ്ഞ് കരയിൽ നിന്നവർ ചൂണ്ടി കാണിച്ച സ്ഥലത്തേയ്ക്ക് ആഴ്ന്നിറങ്ങി. ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാൾ ഒരു മനുഷ്യശരിരവും കാലിൽ പിടിച്ച് മടങ്ങിയെത്തി. ആളെ കരയ്ക്കെത്തിക്കുമ്പോഴേയ്ക്കും കരയിലുണ്ടായിരുന്ന വെള്ളത്തിൽ വീണയാളിന്റെ സുഹുത്തുക്കൾക്കും പോലീസുകാർക്കും ഒപ്പം പിടിച്ച് കയറ്റി. കരയിലെത്തിച്ച ഉടനെ, മുങ്ങിയെടുത്ത യുവാവ് പറഞ്ഞു, ‘ഞാൻ കൈ പിടിച്ച് നോക്കിയിരുന്നു പോയതാണെന്ന് തോന്നുന്നു’.- സ്വരാജ് പങ്കുവെച്ചത് ഇങ്ങനെ.
Post Your Comments