കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍. യുവ കഥാകാരൻ ഹരിപ്രസാദ് കൊളേരിയ്ക്ക് ഡിസംബര്‍ 16 ന് ആണ് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. എന്നാൽ ആരോഗ്യം മോശമായ താരത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments