സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ വിയോഗത്തിൽ നിരവധി സിനിമാ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇപ്പോഴിതാ
സൂഫിയുടെ സുജാതയും ഷാനവാസിന് ആദരാഞ്ജലി അർപ്പിക്കുകയാണ്. ഷാനവാസിനെ അനുസ്മരിച്ചുകൊണ്ട് അദിതി റാവു പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
ഷാനവാസ് നരണിപ്പുഴയുടെ കഥകളെ പോലെ തന്നെ ദയയവും സെൻസിറ്റിവുമാണ് അദ്ദേഹമെന്ന് അദിതി റാവു പറയുന്നു. സൂഫിയും സുജാതയിലും നിങ്ങള്‍ സൃഷ്ടിച്ച സ്ഥലം പോലെ മനോഹരമായ ഒരു സ്ഥലം നിങ്ങളുടെ സൂഫി ആത്മാവ് കണ്ടെത്തുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദിതി റാവു പറയുന്നു. ഷാനവാസ് നരണിപ്പുഴ നേരത്തെയാണ് പോയതെന്നും അദിതി റാവു പറയുന്നു. ഷാനവാസ് നരണിപ്പുഴയുടെ കുടുംബത്തിന് തന്റെ പ്രാര്‍ഥനകളും അനുശോചനവും എന്ന അദിതി റാവു പറയുന്നു.
കരി എന്ന സിനിമയായിരുന്നു ഷാനവാസ് നരണിപ്പുഴ ആദ്യം സംവിധാനം ചെയ്തത്.സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളികള്‍ ഷാനവാസ് നരണിപ്പുഴയെ കൂടുതല്‍ തിരിച്ചറിയുന്നത്.
Post Your Comments