മലയാളത്തിന്റെ ഇക്കാലത്തെ സൂപ്പർ ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രം ഇറങ്ങി 27 വര്‍ഷം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ചിത്രം. ഇപ്പോഴിതാ സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട രംഗത്തെ പറ്റി പറയുകയാണ് ശോഭന. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ശോഭന ഇക്കാര്യം വ്യക്തമാക്കിയത്.
മോഹന്‍ലാലും കെ.പി.എ.സി ലളിതയും തമ്മിലുള്ള രംഗങ്ങളും, സാങ്കല്പ്പികമായ സ്കൂട്ടറിലുള്ള ഇന്‍ട്രോയുമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളെന്ന് ഇന്‍സ്റ്റഗ്രാമില്‍ ശോഭന കുറിച്ചു.
‘മണിച്ചിത്രത്താഴും, അതിലെ കലാകാരന്മാരും, പെണ്സിംഹാമായ കെ.പി.എ.സി ലളിത ചേച്ചി, നെടുമുടി വേണു, ഇന്നുവരെ എനിക്കൊപ്പം നിന്ന് നിശബ്ദമായി പിന്തുണ നല്കുന്ന നകുലേട്ടന് ശ്രീ സുരേഷ് ഗോപി, ലെജന്‍ഡറി ഡോക്ടര്‍ സണ്ണി ശ്രീ മോഹന്‍ലാല്‍. അദ്ദേഹവും കെ.പി.എ.സി ലളിത ചേച്ചിയും തമ്മിലുള്ള രംഗങ്ങളും സങ്കല്പികമായ സ്കൂട്ടറിലുള്ള ഇന്‍ട്രോയുമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങള്‍’ ശോഭന പറയുന്നു.
നാഗവല്ലിയെ കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസവും കടന്നുപോകുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ശോഭന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
Post Your Comments