CinemaLatest NewsMollywoodNEWS

വേണമെങ്കിൽ അവനെ ജിന്നെന്ന് വിളിക്കാം ; ചാർലിയുടെ ഓർമ്മയിൽ ഉണ്ണി ആർ

'അഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിവസം അവൻ ജനിച്ചു, ക്രിസ്തുവിന് ഒരു ദിവസം മുൻപേ' ഉണ്ണി ആർ

ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് 2015 ൽ പുറത്തിറങ്ങിയ ചാർലി. ഉണ്ണി ആറിന്റെ തിരക്കഥയിൽ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് 5 വർഷം തികയുകയാണ്. സിനിമയുടെ വാർഷികദിനത്തിൽ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് തിരക്കഥാകൃത്ത് ഉണ്ണി ആർ പങ്കുവെച്ച ഒരു കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2013ല്‍ മദ്രാസിലെ ഒരു കഫേയില്‍ ഇരുന്ന് ചാര്‍ലി എന്ന കഥാപാത്രത്തെക്കുറിച്ച് ആദ്യം കുറിച്ച വരികളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്ത പോസ്റ്റ് ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.

https://www.instagram.com/p/CJJiUKipvSh/?utm_source=ig_web_copy_link

‘അയാള്‍ കാറ്റിനെപ്പോലെ, ജാതിയോ മതമോ ഇല്ലാത്തവന്‍, ലോകത്തോട് മുഴുവന്‍ പ്രണയം, വേണമെങ്കില്‍ ജിന്നെന്ന് വിളിക്കാം.’ എന്ന് എഴുതിയതിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ‘5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം അവന്‍ ജനിച്ചു.  ക്രിസ്തുവിന് ഒരു ദിവസം മുന്‍പേ.’ എന്നും ഉണ്ണി ആറിന്റെ മറ്റൊരു പോസ്റ്റില്‍ പറയുന്നു. പാര്‍വതി, അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, കല്‍പന, ടൊവിനോ തോമസ് എന്നിവർ അഭിനയിച്ച ചിത്രം വൻ വിജയമാണ് കൈവരിച്ചത്. ചാർലിയുടെ തമിഴ് റീമേക്ക് വരുന്നുവെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. നടൻ മാധവൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

https://www.instagram.com/p/CJKrIA_pOc-/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button