നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ “തുറമുഖം” റോട്ടർഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ആർ) മത്സര വിഭാഗത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. ഐഎഫ്എഫ്ആർ 2021ലെ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ സെക്ഷനിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.
സംവിധായകൻ രാജീവ് രവി തന്നെയാണ് “തുറമുഖ”ത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിട്ടുള്ളത്. ഗോപൻ ചിദംബരനാണ് തിരക്കഥ. പിതാവ് കെ എൻ ചിദംബരൻ എഴുതിയ നാടകത്തെ ആസ്പദമാക്കിയാണ് ഗോപൻ ചിംദബരന്റെ തിരക്കഥ.
അടുത്തവർഷം ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെയും, ജൂൺ രണ്ട് മുതൽ ആറ് വരെയുമായാണ് ചലച്ചിത്രോത്സവം.
Post Your Comments