CinemaKollywoodLatest NewsMovie GossipsNEWS

കുറച്ചു കൂടെ നല്ല കഥാപാത്രങ്ങൾ വേണമെന്ന് തോന്നി; അസുരനിലെ വേഷം തള്ളിക്കളഞ്ഞതിനെ കുറിച്ച് സായ് പല്ലവി

ചില സംവിധായകരുണ്ട്, അവരോടൊപ്പം കൂടുതല്‍മികച്ച കഥാപാത്രം ചെയ്യണമെന്ന് തോന്നും സായ് പല്ലവി പറയുന്നു

വെട്രിമാരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഊര്‍ ഇരവ്’. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത തമിഴ് ആന്തോളജി പാവ കഥൈകളില്‍ ഒരു ഭാഗമാണ് സായ് പല്ലവിയെയും പ്രകാശ് രാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിച്ച ‘ഊര്‍ ഇരവ്’. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ വെട്രിമാരന്റെ തന്നെ ‘അസുരനി’ലെ കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് സായ് പല്ലവി. ചില സംവിധായകര്‍ക്കൊപ്പം കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തോന്നുമെന്നും, അതുകൊണ്ടാണ് അസുരനിലെ കഥാപാത്രം വേണ്ടെന്ന് വെച്ചതെന്നും ഫിലിം കംപാനിയന് വേണ്ടി ഭരദ്വാദ് രംഗന്‍ ചെയ്ത അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞു.

‘അസുരനിലെ ഒരു റോളിന് വേണ്ടി വെട്രിമാരന്‍ സാര്‍ സമീപിച്ചിരുന്നു. പക്ഷെ ഞാനത് വേണ്ടെന്നു വെക്കുകയായിരുന്നു.അപൂര്‍വ്വം ചില സംവിധായകരുണ്ട്, അവരോടൊപ്പം കുറച്ചുകൂടെ മികച്ച റോള്‍ ചെയ്യണം, കുറച്ചു കൂടെ നല്ല കഥാപാത്രങ്ങള്‍ അവര്‍ നിങ്ങള്‍ക്ക് തരണം എന്നുതോന്നും. ഒരു തരം അത്യാഗ്രഹമായിരിക്കാം അത്, കുറച്ചു കൂടെ നല്ലത് ചെയ്യാനുള്ള കൊതിയാണ്. വെട്രി സാറിനൊപ്പം അങ്ങനെ വര്‍ക്ക് ചെയ്യണമെന്നായിരുന്നു സായ് പറയുന്നു.ധനുഷ്, മഞ്ജുവാര്യര്‍ തുടങ്ങിയവരായിരുന്നു അസുരനില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്.

പാവ കഥൈകളിലെ കഥാപാത്രത്തിനായി വെട്രി സാര്‍ വീണ്ടും വന്നു. നെറ്റ്ഫ്ളിക്സിനുവേണ്ടി ചെയ്യുന്നതാണ്. 30 മിനിറ്റുള്ള ചിത്രമായിരിക്കും. താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ ആ സ്‌ക്രിപ്റ്റ് വായിച്ചു. അത് ചെയ്യണമെന്ന് തോന്നി.

 

shortlink

Related Articles

Post Your Comments


Back to top button