രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ സെറ്റിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഷൂട്ടിങ്ങ് നിർത്തി വെച്ചതായി റിപ്പോർട്ട്.
സഹപ്രവർത്തകർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ രജനികാന്ത് ക്വാറന്റീനിൽ പോയേക്കുമെന്നാണ് വിവരം.
താരം ഉൾപ്പടെ മുഴുവൻ പേർക്കും കൊവിഡ് പരിശോധന നടത്തും. റാമോജി ഫിലിം സിറ്റിയിൽ ബയോബബിൾ രീതിയിലായിരുന്നു അണ്ണാത്തെയുടെ ചിത്രീകരണം നടന്നത്. ചിത്രീകരണം പൂർണമായി നിർത്തിവച്ചതായി അണിയറപ്രവർത്തകർ വ്യക്തമാക്കി.
Post Your Comments