പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് യമുന. നിരവധി സിനിമകളിലും സീരിയലുകളിലും താരം വേഷമിട്ടുണ്ട്. അടുത്തിടെ രണ്ടാമതും വിവാഹിതയായതിന് പിന്നാലെയാണ് യമുന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവന്‍ ആണ് നടിയെ ജീവിത സഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
തന്റെ മക്കളുടെ നിർബദ്ധ പ്രകാരമാണ് വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് യമുന പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് നേരെ ഉയർന്ന മോശം കമൻറ്റുകൾക്ക് മറുപടി നൽകുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
വിവാഹത്തെ കുറിച്ചുളള നെഗറ്റീവ് കമന്‌റ്‌സ് ഒന്നും നോക്കാന്‍ പോയില്ലെന്നും അതിനോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും യമുന പറഞ്ഞു. എന്റെ പോസ്റ്റില്‍ നെഗറ്റീവ് അഭിപ്രായമിട്ട ആളുകള്‍ക്ക് എന്നെ അറിയില്ല, ഞാന്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് അവര്‍ക്ക് അറിയില്ല. ഇത്തരം കമന്‌റുകള്‍ ഇട്ടവര്‍ വിവാഹിതരായ പുരുഷന്മാരാകാം, അസന്തുഷ്ടമായ ദാമ്പത്യബന്ധം പുലര്‍ത്തുന്നവരോ മാതാപിതാക്കളുടെ വിവാഹബന്ധം കാരണം മോശമായ ബാല്യകാലം പുലര്‍ത്തുന്നവരോ ആകാം. എനിക്ക് ലഭിച്ച മനോഹരമായ ആശംസകളില്‍ ഞാന്‍ സന്തുഷ്ടയാണ് യമുന പറയുന്നു.
Post Your Comments