കവയിത്രി സുഗതകുമാരിയ്ക്ക് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മഞ്ജു വാര്യർ, ആസിഫലി, നവ്യ നായർ, സംവിധായകൻ വിനയൻ, മിഥുൻ മാനുവൽ തോമസ് തുടങ്ങി നിരവധി സിനിമാ താരങ്ങൾ സുഗതകുമാരിക്ക് ആദരാഞ്ജലി അർപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് താരങ്ങൾ അനുശോചനം രേഖപ്പെടുത്തിയത്.
കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെയായിരുന്നു സുഗതകുമാരിയുടെ മരണം സംഭവിച്ചത്.
തന്ന വരികൾക്ക് നന്ദി…തണലിന് നന്ദി… തുലാവർഷപ്പച്ചകൾക്ക് നന്ദി.. സ്നേഹവാത്സല്യത്തിന് നന്ദി…പ്രിയ സുഗതകുമാരി ടീച്ചർക്ക് പ്രണാമം!‘ എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
‘പ്രകൃതിയുടെ കവയത്രി സുഗതകുമാരി ടീച്ചറും പോയ്മറഞ്ഞു..മലയാളത്തിൻെറ അമ്മയ്ക് ആദരാഞ്ജലികൾ‘, എന്നാണ് വിനയൻ കുറിച്ചത്. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ! എന്ന് ആസിഫലിയും കുറിച്ചു.
Post Your Comments