മലയാളത്തിൽ വമ്പൻ ഹിറ്റ് സമ്മാനിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സച്ചിയുടെ സംവിധാനത്തിൽ ബിജു മേനോൻ പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ വലിയ തോതിൽ പിടിച്ചുപറ്റി. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് വരൻ പോകുന്ന വിവരം വാർത്തകളിൽ ശ്രദ്ധ പിടിച്ചിരുന്നു.
ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ കഥാപാത്രത്തെ തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ ആണ് അവതരിപ്പിക്കുന്നത് കോശിയായി റാണ ദഗുബതിയും എത്തുന്നു. ഇപ്പോഴിതാ ചിത്രത്തിനുവേണ്ടി താരങ്ങൾ വാങ്ങുന്ന പ്രതിഫലമാണ് ചർച്ചയാകുന്നത്.
50 കോടിയാണ് ചിത്രത്തിനായി പവര്‍സ്റ്റാര്‍ പവന്‍ കല്യാണ്‍ വാങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം റാണ ദഗുബതി തന്‌റെ കഥാപാത്രത്തിനായി അഞ്ച് കോടിയാണ് വാങ്ങുന്നതെന്നും അറിയുന്നു. എന്നാല്‍ ഇതേകുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
Post Your Comments