മലയാളത്തിന്റെ പ്രിയതാര പുത്രനാണ് കാളിദാസ് ജയറാം. നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ‘പാവ കഥൈകളി’ലെ കാളിദാസിന്റെ പ്രകടനത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ സത്താര്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായാണ് കാളിദാസ് വേഷമിട്ടത്.
സത്താറായുള്ള വേഷപ്പകര്‍ച്ചയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാളിദാസ് ഇപ്പോള്‍. ഈ കഥാപാത്രത്തിനായി ഒരുപാട് ട്രാന്‍സ്ജെന്‍ഡറുകളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് ഡിപ്രഷന് വരെയുള്ള അവസ്ഥയിലേക്ക് പോയെന്നുമാണ് കാളിദാസ് ഒരു അഭിമുഖത്തിൽ പറയുന്നത്. അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണ്. ഈ മാനസിക അവസ്ഥയിൽ നിന്ന് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെന്നും കാളിദാസ് പറഞ്ഞു.
Post Your Comments