പുലി മുരുകൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ആക്ഷൻ കൊറിയോഗ്രാഫറാണ് പീറ്റർ ഹെയ്ൻ.ബോളിവുഡ്, കോളിവുഡ്, മോളിവുഡ് സിനിമകളിലാണ് പ്രധാനമായും അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ കാരൈക്കൽ എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹത്തന്റെ അച്ഛൻ തമിഴ്നാട് സ്വദേശിയും അമ്മ വിയറ്റ്നാം സ്വദേശിയുമാണ്. ഇപ്പോഴിതാ തന്റെ 25-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന സന്തോഷ വാർത്തയാണ് പീറ്റർ പങ്കുവെക്കുന്നത്.
1995ൽ ആയിരുന്നു പാർവതിയുമായുള്ള പീറ്ററിന്റെ വിവാഹം. കിരൺ ഹെയ്ൻ ആണ് ഇവരുടെ മകൻ.സ്നേഹമുള്ള ചെറിയൊരു കുടുംബത്തോടൊപ്പം 25 വർഷങ്ങൾ. ലവ് യു ചെല്ലം എന്ന് കുറിച്ചുകൊണ്ടാണ് ഭാര്യയോടൊപ്പം 25-ാം വിവാഹ വാർഷിക ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
പീറ്റർ ഹെയ്ൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാം ഹോയി’. സിനിമയുടെ ടീസർ പുറത്തുവിട്ടിരുന്നു. ബോക്സറുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് പ്രമേയം. അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രത്യേകതയാകും.
Post Your Comments