
പ്രേമമെന്ന ചിത്രം കണ്ടവരാരും അനുപമ പരമേശ്വരനെ മറക്കാനിടയില്ല. മേരിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരമെത്തിയത്. മേരിയുടെ ചുരരുണ്ട മുടി കേരളക്കരയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു. എന്നാൽ മലയാളത്തിൽ വേണ്ടത്ര സിനിമകളിൽ അഭിനയിക്കാൻ അനുപമക്ക് കഴിഞ്ഞില്ല. മണിയറയിലെ അശോകനായിരുന്നു അനുപമ അവസാനമായി അഭിനയിച്ചത്. എന്നാൽ ഇപ്പോഴിതാ വീണ്ടും നായികയാവാൻ ഒരുങ്ങുകയാണ് താരം.
‘ഫ്രീഡം അറ്റ് മിഡ് നെെറ്റ്’ ആര്‍ ജെ ഷാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഹ്രസ്വ ചിത്രത്തിലാണ് താരം എത്തുന്നത്. ഹക്കീം ഷാജഹാനാണ് നായകനാവുന്നുത്.പോഷ് മാജിക്ക ക്രിയേഷന്‍സിന്‍റെ ബാനറില്‍ അഖില മിഥുന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു.
ലിജിന്‍ ബാബിനോ സംഗീതം പകരുന്നു. എഡിറ്റര്‍ ജോയല്‍ കവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍ ഇറവങ്കര, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ബാല, കോ പ്രൊഡ്യൂസര്‍ പാര്‍വ്വതി മേനോന്‍, കല ഡോന്‍ലി തുടങ്ങിയവരാണ്.വസ്ത്രാലങ്കാരം ദിവ്യ ഉണ്ണി, സ്റ്റില്‍സ് ടോണി വര്‍ഗ്ഗീസ്, പരസ്യകല സജിത് ബാലകൃഷ്ണന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മോഹിത് നാഥ് എന്‍, പ്രൊജക്റ്റ് ഡിസെെനര്‍ തല ക്രിയേറ്റീവ് ഹൗസ്, വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.
Post Your Comments