GeneralLatest NewsMovie GossipsNEWSTV Shows

സമാന്ത അക്കിനേനിയുടെ പ്രതിഫലം വീണ്ടും ചർച്ചയാവുന്നു ; ടോക് ഷോയ്ക്ക് താരം വാങ്ങിയ തുക കണ്ടോ

എട്ട് എപ്പിസോഡുകൾ അവതരിപ്പിക്കാൻ സമാന്ത വാങ്ങുന്നത് ഒരു കോടി രൂപ

പ്രേഷകരുടെ ഇഷ്ടപെട്ട തെന്നിന്ത്യൻ നടിയാണ് സമാന്ത അക്കിനേനി. വിവാഹ ശേഷവും സിനിമയിൽ അഭിനയിക്കുന്ന താരം ഇപ്പോൾ സിനിമകളുടെ എണ്ണം കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. സിനിമ കുറച്ചുകൊണ്ട് ഷോകളുടെ എണ്ണം കൂട്ടുകയുമാണ് സമാന്ത ഇപ്പോൾ.
അടുത്തിടെ അമ്മായിയച്ഛനും നടനുമായ നാഗാർജുനയ്ക്ക് പകരം സമാന്ത ബിഗ് ബോസ് അവതരിപ്പിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സാംജാം എന്ന ഒരു പരിപാടിയുടെ അവതാരകയായി സമാന്ത എത്തുന്നുവെന്ന വേണ റിപ്പോർട്ടാണ് വരുന്നത്. അതോടൊപ്പം ഇതിനായി താരം വാങ്ങുന്ന പ്രതിഫലവും ചർച്ചയാവുന്നുണ്ട്. ഈ പരിപാടിക്കായി സമാന്ത ചോദിച്ചതിലും കുറഞ്ഞ പ്രതിഫലമാണ് വാങ്ങുന്നതെന്നു സൂചന. എന്നാൽ വലിയൊരു അവസരത്തിനായി താരം പ്രതിഫലം കുറയ്ക്കുവായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

എട്ട് എപ്പിസോഡുകൾ അവതരിപ്പിക്കാൻ സമാന്ത വാങ്ങുന്നത് ഒരു കോടി രൂപയാണത്രെ. ചോദിച്ചതിലും വളരെ കുറവാണ് ഈ തുക എന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. ആഹാ എന്ന പ്ലാറ്റുഫോമിലാവും സാമന്തയുടെ പരിപാടി പ്രക്ഷേപണം ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button