ടെലിവിഷൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ശാലു കുര്യന്. ഇടക്കാലത്ത് സീരിയലിൽ നിന്ന് വിട്ടു നിന്ന താരം ഇപ്പോൾ പുതിയ സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ്. താനൊരു ആൺകുഞ്ഞിനെ അമ്മയായെന്ന സന്തോഷ വിവരമാണ് ശാലു പങ്കുവെക്കുന്നത്. രണ്ടുമാസമായി മകന്, അലിസ്റ്റര്‍ മെല്വിൻ എന്നാണ് മകന്റെ പേര് എന്നും താരം പറഞ്ഞു. മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പമാണ് ശാലു കുറിപ്പ് പങ്കുവെച്ചത്.
നിരവധി പേരാണ് അമ്മയ്ക്കും കുഞ്ഞിനും ആശംസ അറിയിച്ചിട്ടുള്ളത്. കമന്റുകള്‍ക്ക് മറുപടിയുമായി ശാലുവും എത്തിയിരുന്നു. 2017 ലായിരുന്നു ശാലു മെല്‍വിനെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം
Post Your Comments