
ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാബു ആന്റണിയെ നായകനാക്കി ‘പവര്‍ സ്റ്റാര്‍’ എന്ന ചിത്രമൊരുക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോര്‍ക്കൊപ്പം ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിനായി കാത്തിരിക്കുന്ന ഒരു ആരാധകന്റെ കമന്റിനു സംവിധായകന്‍ നൽകിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
‘ഇക്ക പവര്‍ സ്റ്റാര്‍ കാണാന്‍ പറ്റാതെ ഞാന്‍ മരിക്കുകയാണെങ്കില്‍ എന്റെ കുഴിമാടത്തിനടുത്തു ഡിവിഡി കൊണ്ടു വന്നിടണം’ എന്ന കമന്റാണ് ഒമര്‍ ലുലു പങ്കുവച്ചിരിക്കുന്നത്. അര്‍ജുന്‍ എസ്. എന്‍. എന്ന അക്കൗണ്ടില്‍ നിന്നെത്തിയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച ഒമര്‍ ലുലു ‘രാവിലെ തന്നെ മോനൂസ് സാഡ് ആക്കി’ എന്നാണ് കമന്റിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
read also:ഇനി എന്ന് നടക്കാന്‍ കഴിയുമെന്ന് അറിയില്ല; പക്ഷാഘാതം വന്ന് കിടപ്പിലായ നടി ശിഖ പറയുന്നു
രസകരമായ കമന്റുകളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. നായികയും പാട്ടുമില്ല ഇടി മാത്രം എന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.
Post Your Comments