CinemaGeneralLatest NewsMollywoodNEWS

ജഗതി ചേട്ടന്‍ വിളിച്ചത് കൊണ്ടു ലാലേട്ടന്‍ നമുക്കിടയില്‍ ജീവിച്ചിരിക്കുന്നു: ആ സംഭവ കഥ നന്ദു വെളിപ്പെടുത്തുന്നു

അടുത്ത നിമിഷം ഞങ്ങള്‍ കാണുന്നത് ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിന് മുകളില്‍ കമിഴ്ന്നു കിടക്കുന്നതാണ്

‘കിലുക്കം’ സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവ കഥ വെളിപ്പെടുത്തുകയാണ് നടന്‍ നന്ദു. മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ഇന്ന് നമുക്കിടയില്‍ ജീവിച്ചിരിക്കുന്നതിനു കാരണം ജഗതി എന്ന നടന്റെ ഇടപെടല്‍ ആയിരുന്നുവെന്നും സിനിമാ ചിത്രീകരണത്തിനിടയിലെ സത്യ കഥ പങ്കുവച്ചു കൊണ്ട് നന്ദു വ്യക്തമാക്കുന്നു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നന്ദുവിന്റെ തുറന്നു പറച്ചില്‍.

‘ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട്. ഒന്നല്ല രണ്ടു തവണ. കിലുക്കത്തിലെ ‘ഊട്ടിപ്പട്ടണം’ എന്ന ഗാനം ചിത്രീകരിക്കുന്നു. ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിനു മുകളിലാണ്. പ്രിയന്‍ ചേട്ടനും ക്യാമറ സംഘത്തിനും ഒപ്പം ഞാനുമുണ്ട്. ട്രെയി൯ സാമാന്യം നല്ല വേഗത്തിലാണ്. ഒരു വളവു തിരിഞ്ഞു ട്രെയിന്‍ വരുന്നതും ഞങ്ങള്‍ നല്ല അലര്‍ച്ച കേള്‍ക്കുന്നു. ലാലേ കുനിഞ്ഞോ ജഗതി ചേട്ടനാണ് വിളിക്കുന്നത്. അടുത്ത നിമിഷം ഞങ്ങള്‍ കാണുന്നത് ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിന് മുകളില്‍ കമിഴ്ന്നു കിടക്കുന്നതാണ്. പാളത്തിനു കുറുകെ ഒരു കമ്പി വലിച്ചു കെട്ടിയിരുന്നു. ഈ കാര്യം ആരും ശ്രദ്ധിച്ചില്ല. ജഗതി ചേട്ടന്‍ അത് കാണുകയും വിളിച്ചു പറയുകയും ചെയ്തു കൊണ്ട് മാത്രം ലാലേട്ടന്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. മറ്റൊരു സംഭവം അമേരിക്കയില്‍ വച്ചാണ് അനിയന്‍ കുഞ്ഞും തന്നാലയത് എന്ന സിനിമയുടെ സെറ്റ്. ഒരു നഴ്സറി സൂകിലാണ് ഷൂട്ട്‌മൂന്നും നാലും വയസ്സുള്ള കുറേ കുട്ടികളുണ്ട്. ചിത്രീകരണത്തിനിടയില്‍ ക്യാമറ ഉറപ്പിക്കുന്ന ട്രൈപാഡ് വേണ്ടവിധം സെറ്റ് ചെയ്തില്ല. ഒരു നിമിഷത്തെ അശ്രദ്ധ. നല്ല ഭാരമുള്ള ക്യാമറ. നിലത്തു വീണതും ഒരുമിച്ചായിരുന്നു. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ക്യാമറ മാറിയിരുന്നെങ്കില്‍ ആ ക്യാമറയുടെ ഇരിപ്പും അതിനു താഴെ ഒന്നും അറിയാതെ കുഞ്ഞുങ്ങളുടെ ഇരിപ്പും കണ്ടപ്പോള്‍ എനിക്ക് തോന്നി ദൈവം ഇവിടെ എവിടെയൊക്കെയോ ഉണ്ട്’.

shortlink

Related Articles

Post Your Comments


Back to top button