GeneralLatest NewsMovie GossipsNEWSTV Shows

സീരിയൽ നടി മൃദുല വിവാഹിതയാകാൻ പോകുന്നു ; വരൻ ആരാണെന്ന് കണ്ടോ

2021ല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മൃദുല. ഇപ്പോഴിതാ താരത്തിന്റെ വിവാഹം ഉറപ്പിച്ച വിവരമാണ് പുറത്തുവരുന്നത്. മഴവില്‍ മനോരയുടെ ഓദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മൃദുലയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സീരിയല്‍ നടന്‍ യുവകൃഷ്ണയുമായിട്ടാണ് മൃദുലയുടെ വിവാഹം. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ.

ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ ഡിസംബര്‍ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും എന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. യുവയുടെയും മൃദുലയുടെയും ഒരു കോമണ്‍ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാര്‍ക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു. 2021ല്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button