പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. ബിജെപി പാർട്ടിയിൽ നിൽക്കുന്നതിനാൽ നിരവധി വിമർശനങ്ങളും പരിഹാസങ്ങളുമാണ് താരം നേരിടുന്നത്. ഇപ്പോഴിതാ വിമർശകർക്ക് എല്ലാം കിടിലൻ മറുപടി നൽകിയിരിക്കുകയാണ് കൃഷ്ണകുമാർ. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചാണക സംഘി എന്ന വിളി കേള്‍ക്കുമ്പോള്‍ തനിക്ക് ചിരിയും സന്തോഷവുമാണ് തോന്നുകയെന്ന് കൃഷ്ണകുമാര്‍ പറയുന്നു. ”ചാണക സംഘി എന്ന വിളി എപ്പോഴും കേള്‍ക്കുന്നതാണ്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുക. ഞാനും ചാണകമാണ്, നിങ്ങളും ചാണകമാണ്, നമ്മള് എല്ലാം ചാണകമാണ്” കൃഷ്ണകുമാറിന്റെ വാക്കുകൾ.
എല്ലാ ചെടികളും വളമിട്ടാണ് വളര്‍ത്തുന്നത്. ഏറ്റവും നല്ലത് ചാണക വളമാണ്. ഇതാണ് അരിയായി മാറുന്നത്. അത് ഭക്ഷണമായും മാറുന്നു. ഭക്ഷ്യവസ്തു എന്നത് ചാണകത്തിന്റെ ട്രാന്‍സ്ഫോമേഷനാണ്. അതിന്റെ രൂപം മാറി നമ്മളിലേക്ക് എത്തുന്നു. അപ്പോള്‍ ചാണകം എന്ന് പറയുന്നത് എല്ലാവരുമാണ് താരം പറയുന്നു.
Post Your Comments