നടൻ നിവിൻ പോളിയുടെ മേക്കപ്പ് മാൻ ഷാബുവിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് യുവതാരം ദുൽഖർ സൽമാൻ. 2012ൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ തട്ടത്തിൻ മറയത്ത് ചിത്രത്തിലൂടെയാണ് നിവിനും ഷാബുവും ഒന്നിച്ചു പ്രവർത്തിക്കുന്നത്. തുടർന്ന് അങ്ങോട്ട് നിവിന്റൊപ്പം ഷാബു ഉണ്ടായിരുന്നു. ഇപ്പോഴും ഷാബുവിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് ദുൽഖർ കുറിച്ചു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ മുതൽ നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു. ഷാബുവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം നിവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചുകൊണ്ടാണ് ദുൽഖറിന്റെ പോസ്റ്റ്.
Also Read: ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, നിവിന്റെ വലംകൈയാണ് ഷാബു ; ദുഃഖം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ
”ഷാബുവിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. ബാംഗ്ലൂർ ഡേയ്സിലും വിക്രമാദിത്യനിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ഓർമകൾ ഇപ്പോളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ. നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിൻ. ഈ നഷ്ടം നികത്താനാകില്ല. നിനക്കും റിന്നക്കും പ്രാർത്ഥനകളും സ്നേഹവും”, ദുൽഖർ കുറിച്ചു.
ഷാബു മേക്കപ്പ് രംഗത്തേക്ക് കടന്ന് വരുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പാണ്ഡ്യനൊപ്പമാണ്. നിവിന്‍ പോളി തന്നെ നിര്‍മ്മിച്ച് നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹം എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ഷാബു.
Post Your Comments