പൃഥ്വിരാജ് നായകനായ പ്രദീപ് എം നായര്‍ ചിത്രമായ ‘വിമാന’ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ചുരുക്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തുകഴിഞ്ഞു ദുര്‍ഗ. അടുത്തിടയിൽ താരം പങ്കുവെച്ച ഒരു ചിത്രം സോഷ്യൽമീഡിയയിൽ ഏറെ ചർച്ചാവിഷയമായിരുന്നു.
ഒരാളെ കെട്ടിപിടിച്ച് ഇരിക്കുന്ന ദുര്‍ഗയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ‘എനിക്ക് അറിയാം, നിനക്കും അറിയാം, നമ്മള്‍ക്കും അറിയാം’ എന്നായിരുന്നു ഈ ഫോട്ടോയ്ക്ക് ദുര്‍ഗ നല്കിയ ക്യാപ്ഷന്‍. ഇപ്പോഴിതാ ചിത്രത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് ദുർഗ.
ഇപ്പോൾ ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ പ്രണയത്തെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്കാണ് ദുർഗ്ഗ മറുപടി നൽകിയിരിക്കുന്നത്. അർജുൻ രവീന്ദ്രനാണ് ദുർഗ്ഗയുടെ കാമുകൻ. കഴിഞ്ഞ നാലു വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ് എന്ന് ദുർഗ്ഗ മറുപടി നൽകുന്നു. അർജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്.
Post Your Comments