BollywoodGeneralLatest NewsMovie GossipsNEWS

പ്രണയം പറഞ്ഞപ്പോൾ അമ്മ എന്നെ പൂട്ടിയിട്ടു ; അനുഭവം പങ്കുവെച്ച് കരീന

കൗമാരകാലത്ത് തോന്നിയ പ്രണയമായിരുന്നുവെന്ന് കരീന

ബോളിവുഡ് നടി കരീന കപൂർ ഖാന്റെ പല നിലപാടുകളും വാർത്ത പ്രധാന്യം നേടാറുണ്ട്. ഇപ്പോഴിത നടിയുടെ ഒരു അഭിമുഖം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ്. കൗമാരകാലത്ത് ഒരാളോട് ഇഷ്ടം തോന്നിയതും അയാളെ കാണാന്‍ വീട് വിട്ട് ഇറങ്ങിയ കാര്യവുമാണ് നടി വെളിപ്പെടുത്തലാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാവുന്നത്.

അന്ന് എനിക്ക് 14-15 വയസുളള സമയമായിരുന്നു. ആ ആണ്‍കുട്ടിയോട് എനിക്ക് ശരിക്കും ഇഷ്ടം തോന്നി. എന്നാല്‍ ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ അമ്മ എന്റെ കാര്യത്തില്‍ അസ്വസ്ഥയായിരുന്നു. അമ്മ മനസില്‍ ഉറപ്പിച്ചിരുന്നു, ഇത് ഒരിക്കലും സംഭവിച്ചുകൂടാ. അന്ന് അമ്മ ഫോണ്‍ എല്ലാം അമ്മയുടെ മുറിയില്‍ വെച്ച് ലോക്ക് ചെയ്തിരുന്നു.

അയാളെ കാണാൻ ഞാൻ തീരുമാനിച്ചു. എന്നാൽ അമ്മ എന്റെ മുറി പൂട്ടിയിട്ടു. എന്നാൽ അമ്മ പുറത്തുപോയ സമയത്ത് റൂമിന്‌റെ ലോക്ക് തകര്‍ക്കാന്‍ എനിക്ക് സാധിച്ചു. മുറി തുറന്ന് ഫോണ്‍ എടുത്ത്, പദ്ധതികള്‍ തയ്യാറാക്കി വീട്ടില്‍ നിന്ന് ഓടിപ്പോയി. അത് ശരിക്കും മോശമായ ഒരു പ്രവൃത്തിയായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നി. പിന്നീട് ഈ സംഭവത്തെ തുടര്‍ന്ന് അമ്മ എന്നെ ഡെറാഡൂണിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ ആക്കി, കരീന പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button