CinemaGeneralLatest NewsMollywoodNEWS

മേക്കപ്പ് മാൻ ഷാബുവിന്റെ വിയോഗം ; ദുഃഖമറിയിച്ച് താരങ്ങൾ

വർഷങ്ങളായി നിവിനൊപ്പം ജോലി ചെയ്തു വരികയായിരുന്നു ഷാബു

നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്ക് അപ്പ് മാൻ ഷാബു പുൽപ്പള്ളിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമാ താരങ്ങൾ. ദുൽഖർ സൽമാൻ അജു വർഗീസ്, ആന്റണി വര്‍ഗീസ്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങള്‍ ഷാബുവിന്റെ വേർപാടിൽ ദുഃഖം പങ്കിട്ടു. വർഷങ്ങളായി നിവിനൊപ്പം ജോലി ചെയ്തു വരികയായിരുന്നു ഷാബു.

നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണാണ് അപകടം. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാബുവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം ദുൽഖർ നിവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. “ഷാബു പുൽപ്പള്ളിയുടെ അകാല വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ബാംഗ്ലൂർ ഡെയ്സ്, വിക്രമാദിത്യൻ എന്നീ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ഓർമ്മകൾ ഞാൻ എപ്പോഴും സ്നേഹത്തോടെ ഓർക്കും. ഈ ശ്രമകരമായ സമയത്തിലൂടെ കടന്നുപോകാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിയുണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ഷൂട്ടിന്റെ സമയത്ത് ഞങ്ങളെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവർ വീട് വിട്ട് നമുക്കൊരു വീടൊരുക്കി കുടുംബമായി മാറുന്നു. നിവിൻ ഇപ്പോൾ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാൻ പോലുമാകില്ല. ഈ നഷ്ടം നികത്താനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും റിന്നയ്ക്കും സ്നേഹവും പ്രാർത്ഥനയും,” ദുൽഖർ സൽമാൻ കുറിച്ചു.

ഷാബു ഏട്ടാ. ആ കടം വീട്ടാൻ എനിക്കായില്ല . മറന്നതല്ല. ഒരായിരം മാപ്പ് . ന്തിനാ ഏട്ടാ ഇങ്ങനെ പോയേ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്.ഷാബു നീ ഞങ്ങളുടെ ഹൃദയം തകർത്തു കളഞ്ഞു എന്നാണ് ഗീതു മോഹൻദാസ് പോസ്റ്റിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button