CinemaGeneralMollywoodNEWS

സിനിമാ സെറ്റുകളില്‍ ക്രിസ്മസ് വലിയ ആഘോഷമാകാറില്ല: ലാല്‍ ജോസ്

സംവിധായകന്‍ ക്രിസ്ത്യാനിയല്ലേ എന്ന് കരുതി ഒരു കേക്ക് മുറിച്ചാലായി

സിനിമ സെറ്റില്‍ ക്രിസ്മസ് ആഘോഷം വളരെ അപൂര്‍വ്വമാണെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ഇത്തവണത്തെ ക്രിസ്മസ് അടുത്തെത്തുമ്പോള്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ലാല്‍ ജോസ്, തന്റെ മുന്‍കാല സിനിമളുംആ ദിവസങ്ങളിലെ ക്രിസ്മസ് അനുഭവവും പുതിയ ലക്കം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ലാല്‍ ജോസ്.

‘ക്രിസ്മസിന് വലിയ ആഘോഷങ്ങളൊന്നും സിനിമാ സെറ്റുകളിലുണ്ടാവാറില്ല. ക്രിസ്ത്യാനിയായി ചിലപ്പോള്‍ ഞാന്‍ മാത്രമേ പല സെറ്റുകളിലും ഉണ്ടാവുകയൂള്ളൂ, സംവിധായകന്‍ ക്രിസ്ത്യാനിയല്ലേ എന്ന് കരുതി ഒരു കേക്ക് മുറിച്ചാലായി. ക്രിസ്മസിന് മുന്‍പുള്ള 25 നൊയമ്പ് എല്ലാ വര്‍ഷവും എടുക്കാറുണ്ട്. ഷൂട്ടിംഗ് സമയത്ത് ഞാന്‍ സസ്യാഹാരിയാണ്. ഇതുവരെ ചെയ്ത 25 സിനിമകളിലും അത് പാലിച്ചിട്ടുണ്ട്. ആ സമയത്ത് ക്രിസ്മസ് വന്നാല്‍ അന്ന് മാത്രം മാംസാഹാരം കഴിക്കും. ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് ക്രിസ്മസ് വരുന്നതെങ്കില്‍ ഭാര്യ ലീന സെറ്റിലേക്ക് വരും. ഷൂട്ടിംഗ് തീര്‍ത്തു രാത്രി പള്ളിയില്‍ ക്രിസ്മസ് കുര്‍ബാന കൂടാന്‍ പോകും. ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ നടക്കുമ്പോഴാണ് ക്രിസ്മസ് വരുന്നത്. അന്ന് അവിടെയുള്ള പള്ളിയിലെത്തി ഞാനും ലീനയും തമിഴ് കുര്‍ബാന കേട്ടു. ‘മുല്ല’ സിനിമയുടെ ചിത്രീകരണത്തിനിടെ പഴനിയിലെ പള്ളിയിലായിരുന്നു ആ വര്‍ഷത്തെ ക്രിസ്മസ് കുര്‍ബാന. ക്രിസ്മസിന്റെയും ഈസ്റ്ററിന്‍റെയും പാതിരാ കുര്‍ബാന കൂടല്‍ ഒരിക്കലും മുടക്കാറില്ല’. ലാല്‍ ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button