ആദ്യമായി സ്വന്തം ശബ്ദം സിനിമയില്‍ ഉപയോഗിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി ഉര്‍വശി. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ഉര്‍വശി മനസ്സ് തുറന്നത്. തൊണ്ണൂറു കാലഘട്ടങ്ങളില്‍ തുടര്‍ച്ചയായി മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഉര്‍വശി ആദ്യമായി സ്വന്തം ശബ്ദം നല്‍കിയത് സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ ‘ഭരതം’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇനിയും മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്സ്റ്റുകളുടെ ശബ്ദം കടമെടുക്കാതെ സ്വന്തം ശബ്ദം തന്നെ സിനിമയില്‍ ഉപയോഗിക്കാന്‍ ആദ്യം ധൈര്യം നല്‍കിയത് മമ്മൂട്ടിയാണെന്നും ഉര്‍വശി പറയുന്നു.
”നിനക്ക് നിന്റെ ശബ്ദം തന്നെ സിനിമയില്‍ ഉപയോഗിച്ചൂടെ എന്ന് ആദ്യം ചോദിച്ചത് മമ്മുക്കയാണ്. അന്നത്തെ പ്രധാന നായികമാര്‍ ആരും തന്നെ സ്വന്തമായി ശബ്ദം നല്‍കിയിരുന്നില്ല. എല്ലാവര്ക്കും ഓരോ ഓരോ സിനിമകളുടെ ഷൂട്ടിംഗ് തിരക്കായതിനാല്‍ ചെന്നൈയില്‍ പോയി ഡബ്ബ് ചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല. അന്ന് ചെന്നൈയിലാണ് ഭൂരിഭാഗം സിനിമയുടെയും ഡബ്ബിംഗ് നടക്കുന്നത്. ഒരു ദിവസം മമ്മുക്ക എന്നോട് ചോദിച്ചു, ‘നിനക്ക് നിന്റെ ശബ്ദം തന്നെ ഉപയോഗിച്ചൂടെ’ അങ്ങനെയാണ് ഞാന്‍ ‘ഭരതം’ എന്ന സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത്. തന്റെ കഥാപാത്രത്തിന് വേണ്ടി താന്‍ തന്നെ ഡബ്ബ് ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ സിബി സാര്‍ സമ്മതിക്കുകയും ചെയ്തതോടെ എനിക്ക് ധൈര്യമായി’. ഉര്‍വശി പറയുന്നു.
Post Your Comments