മരണത്തെക്കുറിച്ചുള്ള ഒരു കുറിപ്പുമായി നടിയും സംവിധായികയുമായ ലീന മണിമേഖല. ‘ഡിസംബർ 20 ന് ലീന ഭൂമിയോട് വിടപറഞ്ഞു’ എന്ന് തുടങ്ങുന്ന ഒരു കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് താരം. മരണശേഷം താൻ എന്തായിരിക്കണമെന്നും എങ്ങിനെ ഓർക്കപ്പെടണമെന്നും ലീന കുറിപ്പിൽ പറയുന്നു.
ലീനയുടെ കുറിപ്പിന് മറുപടിയുമായി ഒട്ടനവധിപേർ രംഗത്ത് വന്നിട്ടുണ്ട്. മരണവാർത്തയായി എഴുതിയ കുറിപ്പിൽ ചിലർ ആശങ്കപ്രകടിപ്പിച്ചു. മറ്റു ചിലർ ലീനയുടെ ക്രിയാത്മകതയെ പ്രശംസിക്കുന്നുമുണ്ട്.
Post Your Comments