GeneralLatest NewsNEWSTV Shows

കുട്ടികളെ നോക്കാന്‍ കഴിയില്ലെങ്കില്‍ ആ പ്രോസസ്സിന് പോകാതിരിക്കുക; വിമർശനവുമായി നടന്‍ സൂരജ്

കാറില്‍ എസി ഇട്ടുകൊടുത്ത് കുട്ടിയെ തനിച്ചാക്കി മാതാപിതാക്കള്‍ ഏങ്ങോട്ടോ പോയി

പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ ദേവയായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് സൂരജ്. കുട്ടികളെ കാറിനുള്ളില്‍ തനിച്ചാക്കി പുറത്ത് പോയ മാതാപിതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി തരാം രംഗത്ത്. ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

കാറില്‍ എസി ഇട്ടുകൊടുത്ത് കുട്ടിയെ തനിച്ചാക്കി മാതാപിതാക്കള്‍ ഏങ്ങോട്ടോ പോയെന്നും, കുട്ടികളെ നോക്കാന്‍ വയ്യെങ്കില്‍ ആ പ്രോസസ്സിനു പോകാതിരിക്കുന്നതാണ് നല്ലതെന്നും സൂരജ് പറയുന്നു.

‘ഒരു ഷോര്‍ട് സര്‍ക്ക്യൂട് വല്ലതും സംഭവിച്ചാല്‍ വിഷമുള്ള വാതകം വന്നേക്കാം, അല്ലെങ്കില്‍ കുട്ടിയുടെ കാലോ കൈയോ കാറിന്റെ ഗിയറില്‍ തട്ടി അപകടം സംഭവിയ്ക്കാം, കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നും വരാം. ഒരു ബോധവുമില്ലാതെയാണ് കുട്ടിയെ കാറില്‍ തനിച്ചാക്കി മാതാപിതാക്കള്‍ എവിടെയോ പോയിരിയ്ക്കുന്നത്. കുട്ടി അഥവാ മിസ്സിംഗ് ആയാല്‍ മാതാപിതാക്കള്‍ കുറെ ദിവസം സോഷ്യല്‍ മീഡിയയിലൂടെ കരയും, പിന്നെ പോലീസില്‍ അറിയിക്കും. കുട്ടികളെ നോക്കാന്‍ കഴിയില്ലെങ്കില്‍ ആ പ്രോസസ്സിന് പോകാതിരിക്കുക. എന്റെ അച്ഛനും അമ്മയും എന്നെ നോക്കിയത് കൊണ്ടാണ് എനിയ്ക്കു നിങ്ങളോടു ഇങ്ങനെ പറയുവാന്‍ സാധിയ്ക്കുന്നത്. കുട്ടികളുടെ ജീവന്‍ വെച്ച്‌ കളിക്കാതിരിയ്ക്കുക, ഇത്തരം സംഭവങ്ങള്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്’ സൂരജ് പറഞ്ഞു

https://www.instagram.com/tv/CI92n8hFoqP/?utm_source=ig_embed

താരത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button