സോഷ്യല്‍ മീഡിയയിലെ സൈബര്‍ ബുള്ളിയിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് നടി സ്വാസിക. പ്രേക്ഷകരുമായി ഇടപെടാനുള്ള തന്റെ പ്രധാന ടൂളാണ് സോഷ്യല്‍ മീഡിയയെന്നും, അഭിനന്ദനമായാലും വിമര്‍ശനമായാലും അതിന്റെ ഫീഡ്ബാക്ക് വളരെ വേഗം തന്നെ അറിയാന്‍ കഴിയുന്നുവെന്നതാണ് സോഷ്യല്‍ മീഡിയയുടെ ഗുണമെന്നും ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ സ്വാസിക പറയുന്നു.
‘സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് ഞാന്‍. എനിക്ക് മാത്രമല്ല അവിടെ ഇടപെടേണ്ടി വരുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇവയെല്ലാം. അതില്‍ സ്ത്രീകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യല്‍ മീഡിയ. അതിന്റെ പ്രധാന ഗുണം എന്താണെന്ന് വച്ചാല്‍ വിമര്‍ശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും. ചില സമയങ്ങളില്‍ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള സൈബര്‍ ബുള്ളിയിങ് ചിലരുടെ ഭാഗത്തു നിന്നു ഉണ്ടാകാറുണ്ട്. മിക്കപ്പോഴും ഞാനതിനെയെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്. നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. എന്നാല്‍ നിവൃത്തി കെട്ടപ്പോള്‍ ഒന്നുരണ്ടു തവണ പ്രതികരിച്ചിട്ടുണ്ട്. അതെല്ലാം എന്റെ അപ്പോഴത്തെ മാനസികവസ്ഥയെ ആശ്രയിച്ചിരിക്കും’. നടി സ്വാസിക പറയുന്നു.
Post Your Comments