
പ്രേക്ഷകർക്ക് ഇഷ്ടപെട്ട ബോളിവുഡിലെ യുവനടനാണ് വരുണ്‍ ധവാന്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് ഇപ്പോൾ ബോളിവുഡിൽ കൈനിറയെ ചിത്രങ്ങളാണ്. ബോളിവുഡ് താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. അങ്ങനെ ശ്രദ്ധിക്കപ്പെട്ടതാണ് നടൻ വരുണിന്റെ പ്രണയവും. നടാഷ ധലാലാണ് വരുണിന്റെ പ്രണയസഖി.
ഇപ്പോഴിതാ തന്റെ പ്രണയകാലം പങ്കുവെച്ച വരുണിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പ്രണയാഭ്യര്‍ത്ഥന നടാഷ മൂന്ന് നാല് തവണ നിരസിച്ചെന്നും, എന്നാല്‍ അപ്പോഴും താന്‍ പ്രതീക്ഷ കൈവിട്ടില്ലെന്നും വരുണ്‍ ധവാന് പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് നടാഷയെ ആദ്യമായി കാണുന്നത്. ആ സമയം മുതല്‍ പ്ലസ്ടു വരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. പിന്നീട് നടാഷയോട് വരുണിന് പ്രണയം തോന്നുകയായിരുന്നു.
എന്നാല്‍ ആ സമയത്തൊന്നും താന്‍ പ്രതീക്ഷ കൈവിട്ടില്ലെന്നും വരുണ്‍ ധവാന് പറഞ്ഞു. ഇരുവരുടെയും വിവാഹം ഈ വര്‍ഷം തായ്ലന്ഡില് വെച്ച് നടത്താന്‍ പ്ലാനുണ്ടായിരുന്നെങ്കിലും കോവിഡ് കാരണം മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ജഗ് ജഗ് ജിയോ എന്ന സിനിമയിലാണ് വരുണ്‍ ധവാന് അഭിനയിക്കുന്നത്.
Post Your Comments