മലയാളി പ്രേക്ഷകർക്ക് നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ടിഎസ് സുരേഷ് ബാബു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രം ഇന്നും പ്രേക്ഷകർ കാണുന്നു. 1993ലാണ് വില്ലന്മാരെ ഹീറോകളാക്കി കൊണ്ടുളള ഉപ്പുകണ്ടം ബ്രദേഴ്‌സ് എന്ന ചിത്രം സുരേഷ് ഇറക്കുന്നു.
എന്നാൽ ഈ ചിത്രം ഇറങ്ങുന്നതിനു മുൻപ് നിരവധി പേരാണ് എതിർത്തതെന്ന് സുരേഷ് പറയുന്നു. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ പ്രമുഖ നടന്മാരുടെ ഡേറ്റ് കിട്ടുമായിരുന്നിട്ടും വില്ലൻ കഥാപാത്രങ്ങളെ വെച്ച് ഒരു പടം ഇറക്കണോ എന്ന് അന്ന് ഒരുപാട് പേർ ചോദിച്ചിരുന്നുവെന്ന് സുരേഷ് പറയുന്നു.
ഒരു പഴയകാല അഭിമുഖത്തിൽ ടി എസ് സുരേഷ് ബാബു പറഞ്ഞ അനുഭവമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക് കോട്ടയം കുഞ്ഞച്ചനേക്കാള്‍ പേരുണ്ടാക്കി തന്ന സിനിമയായിരുന്നു ഉപ്പുകണ്ടം ബ്രദേഴ്‌സ്. ഒരു സംവിധായകനെന്ന നിലയില്‍ എന്നെ കൂടുതല്‍ പ്രശംസിച്ച ചിത്രമായിരുന്നു അത്. മലയാളത്തിലെ അന്നത്തെ എല്ലാ വില്ലന്മാരും ആ സിനിമയില്‍ അഭിനയിച്ചിരുന്നു.
പക്ഷേ വില്ലന്മാരെ നായകന്മാരാക്കി കൊണ്ടുളള എന്റെ പരീക്ഷണം വിജയിച്ചു.സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തു. 2011ല്‍ ഉപ്പുകണ്ടം ബ്രദേഴ്‌സിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു.
Post Your Comments