മലയാള സിനിമയില്‍ സ്ത്രീ വിരുദ്ധതയുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ന് വലിയ രീതിയില്‍ മാര്‍ക്ക് ചെയ്യപ്പെടുമ്പോള്‍ അതൊന്നും ഗൗനിക്കാതെയും പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ് നോക്കാതെയും സിനിമ കണ്ടിരുന്ന ഒരു കാലം മലയാള സിനിമ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.ഇന്ന് സ്ത്രീ വിരുദ്ധമെന്ന് പറഞ്ഞു വിമര്‍ശിക്കപ്പെടുന്ന ഡയലോഗുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ രണ്‍ജി പണിക്കര്‍ എന്ന സ്ക്രീന്‍ റൈറ്റര്‍ തന്റെതായ സിനിമകളില്‍ എഴുതി ചേര്‍ത്തപ്പോള്‍ അന്നത്തെ സ്ത്രീകളടക്കം കയ്യടിച്ചിരുന്നു എന്നതും ഏറെ ശ്രദ്ധേയം. സ്ത്രീ വിരുദ്ധമെന്ന് പറയപ്പെടുന്ന സംഭാഷണങ്ങള്‍ രണ്‍ജി പണിക്കരുടെ മകന്‍ ചെയ്ത ‘കസബ’ എന്ന സിനിമയിലും കടന്നു കൂടിയപ്പോള്‍ പാര്‍വതി തിരുവോത്ത് എന്ന നടി ഉള്‍പ്പടെയുള്ളവര്‍ അതിനെ ചോദ്യം ചെയ്തിരുന്നു. അന്നത്തെ ‘കസബ’ വിവാദത്തെക്കുറിച്ച് മൗനം പാലിച്ചിരുന്ന രണ്‍ജി പണിക്കര്‍ അതേ ചോദ്യത്തിന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമായ മറുപടി നല്‍കുകയാണ്.
‘സിനിമ വിമര്‍ശിക്കപ്പെടുന്നു എന്ന് പറഞ്ഞാല്‍ ആ സിനിമ ശ്രദ്ധിക്കപ്പെട്ടു എന്ന് കൂടി അര്‍ത്ഥമുണ്ട്. സ്വയം വിലയിരുത്താനും പുന പരിശോധിക്കാനും അഴിച്ചു പണിയാനുമൊക്കെ വിമര്‍ശനങ്ങള്‍ സഹായിക്കും. അതു പോസിറ്റീവായാലും അല്ലെങ്കിലും വിമര്‍ശനങ്ങളുടെ ഏറ്റവും വലിയ ഗുണം അതിനെ അഭിമുഖീകരിക്കാനുള്ള ധൈര്യം നമ്മള്‍ കണ്ടെത്തും എന്നതാണ്’.
Post Your Comments