GeneralLatest NewsMollywoodNEWS

ഷൂട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ മോഹന്‍ലാലിന്റെ ദേഹത്തൊക്കെ പുഴു ഇഴയുന്നു

രാവിലെ ഷൂട്ടിന് എത്തിയപ്പോള്‍ തന്നെ സ്മെല്‍ അടിച്ചിരുന്നു

മലയാളികളുടെ മനസ്സിൽ ഇന്നും ഒരു നോവായി നിൽക്കുന്ന ഒരു കഥാപാത്രമാണ് സേതുമാധവൻ. സ്വപ്നം കണ്ട ജീവിതം കണ്മുന്നിൽ തകർന്നു വീഴുമ്പോൾ സേതു മാത്രമല്ല ഓരോ മലയാളിയും കരഞ്ഞു. അത്രയും ഹൃദയ സ്പർശിയായ ചിത്രമാണ് കിരീടം. ഇപ്പോഴിതാ കിരീടത്തിലെ ഒരു ഷൂട്ടിംഗ് അനുഭവം പങ്കുവയ‌്ക്കുകയാണ് നടന്‍ കുണ്ടറ ജോണി. മോഹന്‍ലാലുമൊത്തുള്ള സംഘട്ടനരംഗത്തിലെ അനുഭവമാണ് അദ്ദേഹം തുറന്നു പറഞ്ഞത്

‘തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്താണ് ഞാനും ലാലുമായിട്ടുള്ള സ്റ്റണ്ട് സീന്‍ എടുത്തത്. ഇറച്ചിയുടെയും മറ്റുമൊക്കെ വേസ്‌റ്റ് കൊണ്ടിടുന്ന സ്ഥലമായിരുന്നു അത്. വള്ളി പടര്‍ന്നുകിടന്നിരുന്ന സ്ഥലത്തിനിടയിലായിരുന്നു വേസ്‌റ്റ് തട്ടിയിരുന്നത്. അക്കാര്യം ഞങ്ങള്‍ അറിഞ്ഞതുമില്ല. രാവിലെ ഷൂട്ടിന് എത്തിയപ്പോള്‍ തന്നെ സ്മെല്‍ അടിച്ചിരുന്നു. ആദ്യത്തെ രണ്ട് പഞ്ച് കഴിഞ്ഞ് ഞാനും ലാലും വീണിടത്തെ മണ്ണിളകി. അപ്പോഴാണ് അവിടെ നിന്നും പുഴു പുറത്തുവരുന്നത് കാണുന്നത്.

read also:ഞാന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കിയത്; ജെസ്‌ല

എന്തുചെയ്യണമെന്ന് സംവിധായകന്‍ സിബി മലയില്‍ ഞങ്ങളോട് ചോദിച്ചു. നമുക്ക് ചെയ‌്തുകൂടെ ജോണി എന്നായിരുന്നു ലാലിന്റെ ചോദ്യം. നിങ്ങള്‍ ചെയ്യുന്നെങ്കില്‍ റെഡിയാണെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഷൂട്ട് പൂര്‍ത്തിയാക്കി. ഏകദേശം മൂന്ന് മണിവരെ ബ്രേക്ക് ഒന്നും എടുക്കാതെയാണ് ആ ഫൈറ്റ് ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഷൂട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ മോഹന്‍ലാലിന്റെ ദേഹത്തൊക്കെ പുഴുവിനെ കാണാമായിരുന്നു. പിന്നീട് ഡെറ്റോളില്‍ കുളിക്കുകയായിരുന്നു” ജോണി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button