മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ സിനിമയിലെത്തും മുന്‍പേ മലയാള സിനിമയുടെ വിപണിയില്‍ വലിയ താരമൂല്യം സൃഷ്ടിച്ച നടനായിരുന്നു ജോസ്. യുവ പ്രേക്ഷകരുടെ പ്രണയ നായകനായി വിലസിയ ജോസ് തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും മറക്കാനാവാത്ത ഒരു മൂഹുര്ത്തത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. പക്ഷേ താന്‍ നായകനായിരുന്ന സമയത്തെ അനുഭവത്തെക്കുറിച്ചല്ല ജോസിന്റെ വെളിപ്പെടുത്തല്‍. മോഹന്‍ലാലിന്റെ ‘ഇരുപതാം നൂറ്റാണ്ട്’ എന്ന സിനിമയിലെ കസ്റ്റംസ് ഓഫീസറുടെ വേഷം ചെയ്തതിന്റെ കാരണത്തെക്കുറിച്ചാണ് ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയുള്ള ജോസിന്റെ തുറന്നു പറച്ചില്.
‘മധുവാണ് എന്നെ ഇരുപതാം നൂറ്റാണ്ടിലേക്ക് വിളിക്കുന്നത്. മോഹന്‍ലാല്‍ ആണ് നായകനെന്നു പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. ഒരു സീന്‍ ആണെങ്കില്‍ പോലും ഞാന്‍ റെഡി എന്ന് പറഞ്ഞു. എന്തൊരു ഗിഫ്റ്റ് ആണ് മോഹന്‍ലാല്‍ എന്ന നടന് ദൈവം കൊടുത്തിരിക്കുന്നത്. എനിക്ക് ശരിക്കും അസൂയ തോന്നിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഒന്നിച്ച് സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. അതുകൊണ്ടാണ് ‘ഇരുപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ കസ്റ്റംസ് ഓഫീസറുടെ റോള്‍ ഞാന്‍ സ്വീകരിച്ചത്. ചെറിയ വേഷമായിരുന്നുവെങ്കിലും സിനിമ ഇറങ്ങിയപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അത്’. ജോസ് പറയുന്നു.
Post Your Comments