മലയാള സിനിമയില്‍ കെ മധു എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ ചിത്രങ്ങള്‍ കാലത്തെ അതിജീവിച്ചു കൊണ്ട് തരംഗമായി നില്‍ക്കുമ്പോഴും അതിന്‍റെ പ്രസക്തി മനസ്സിലാക്കി കൊണ്ട് സേതുരാമയ്യര്‍ കഥാപാത്രത്തെ ഇന്നത്തെ കാലത്തിനു അനുയോജ്യമായ വിധം പുനരവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെ മധുവും ടീമും.പ്രേക്ഷകര്‍ സ്വീകരിച്ച നാല് സിബിഐ ചിത്രങ്ങളില്‍ ഏറ്റവും പ്രതിസന്ധി നേരിട്ടത് സിബി ഐയുടെ രണ്ടാം ഭാഗം ജാഗ്രത ചെയ്യാന്‍ ഇറങ്ങിയപ്പോഴായിരുന്നുവെന്ന് തുറന്നു പറയുകയാണ് കെ മധു. മറ്റു മൂന്നു സിനിമകളും സൂപ്പര്‍ ഹിറ്റായപ്പോള്‍ ജാഗ്രത മാത്രമാണ് വലിയ ഹിറ്റിലേക്ക് പോകാതിരുന്നത്.
‘ജാഗ്രത എന്ന സിനിമയുടെ കഥ ആദ്യം പറയുന്നത് മറ്റൊരു നിര്‍മ്മാതാവിനോടാണ്. മലയാളത്തിലെ ഒരു പ്രമുഖ നിര്‍മ്മാതാവായിരുന്നു അത്. പക്ഷേ പുള്ളി പറഞ്ഞു ഈ കഥ ശരിയാകില്ലെന്ന് അങ്ങനെ ആ പ്രോജക്റ്റ് അവിടെ നിന്നു, പിന്നീട് സിബിഐയുടെ ആദ്യ ഭാഗം നിര്‍മ്മിച്ച മണി സാറിനോട് തന്നെ ഇത് പറയാന്‍ തീരുമാനിച്ചു. അദ്ദേഹം ധൈര്യമായി മുന്നോട്ടു പോകാം എന്ന് പറഞ്ഞതോടെ ജാഗ്രത ചെയ്യാനുള്ള ആത്മവിശ്വാസമായി. പക്ഷേ ആദ്യ സിനിമ പോലെ ചിത്രം വലിയ ഒരു വിജയമായില്ല. കുറച്ചു ആശയകുഴപ്പം സൃഷ്ടിക്കുന്ന കഥാഖ്യാന ശൈലിയാകാം അതിന്റെ കാരണം പക്ഷേ ഇന്നും മിനി സ്ക്രീനില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാണുന്ന ചിത്രമാണ് ജാഗ്രത’. കെ മധു പറയുന്നു.
Post Your Comments