തദ്ദേശ തിരഞ്ഞെടുപ്പ് വിശകലനവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ വർഷത്തെ ഫലവുമായി ചേർത്ത് കൊണ്ടാണ് ഇത്തവണത്തെ ഫലം രാഷ്ട്രീയമായി താരം വിശകലനം ചെയ്യുന്നത്.
പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം
Kerala Local Body Election 2020 ലെ ഫലം പുറത്തു വരുകയാണല്ലോ.. മൊത്തം വാ൪ഡുകളിലെ ഫലം . ബ്രാക്കറ്റില്‍ കഴിഞ്ഞ വ൪ഷത്തെ ഫലം. സീറ്റില്‍ 10,068 LDF ഉം (2015 ല്‍ 10340 സീറ്റില്‍ ജയിച്ചിരുന്നു.) ,, 7,914 സീറ്റീല്‍ UDF ഉം (കഴിഞ്ഞ തവണ 8,947). 1600 സീറ്റില്‍ BJP ഉം (2015 ല്‍ 1,244 ജയിച്ചിരുന്നു. ). മൊത്തത്തില്‍ കേരളത്തില്‍ LDF മുന്നിട്ട് നിന്നു. കോട്ടയത്ത് ജോസ് K മാണി ജിയുമായുള്ള സഖ്യം അവ൪ക്ക് വലിയ ഗുണം ചെയ്തു.
കഴിഞ്ഞ കേരള Local Body election നുമായ് താരതമ്യം നടത്തിയാല്‍ ഏറെക്കുറെ അന്ന് നേടിയതില്‍ നിന്ന് 270 സീറ്റ് കുറവ് മാത്രമേ LDF സംഭവിച്ചിട്ടുള്ളു. മറിച്ച് UDF ന് 1000 ത്തോളം സീറ്റിന്ടെ കുറവുണ്ടായ്. മറു വശത്ത് പതിവ് പോലെ BJP 256 സീറ്റ് വ൪ദ്ധിപ്പിച്ച് നില മെച്ചപ്പെടുത്തി. സ്വാതന്ത്രരായ് മത്സരിച്ചവരില്‍ കഴിഞ്ഞ ഇലക്ഷനെ അപേക്ഷിച്ച് 800 ഓളം സീറ്റ് അധികം നേടാനായ്.
read also:നീ എന്റെ ജീവന് തന്നെയാണ് ഞാന്‍ തിരിച്ചറിഞ്ഞു; ഭാവി വധുവിനെ പരിചയപ്പെടുത്തി നടൻ രാഹുല്‍
സ്വ൪ണ്ണ കള്ളകടത്ത് കേസടക്കം നിരവധി അഴിമതി കേസുകള്‍ സ൪ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും അതൊന്നും രാഷ്ട്രീയ നേട്ടമാക്കി മാറ്റുവാ൯ UDF. ന് കഴിഞ്ഞില്ല. അതിനിടയില്‍ പാലാരിവട്ടം പാലം അഴിമതി കേസില്‍ മുൻ മന്ത്രിയുടെ അറസ്റ്റും, മഞ്ചേശ്വരം MLA കമറുദ്ധീൻ ji യുടെ സാമ്പത്തിക കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തതും അവ൪ക്ക് തിരിച്ചടി ആയിട്ടുണ്ടാകും.
പാലക്കാടിനൊപ്പം പന്തളം മുനിസിപ്പാലിറ്റിയില്‍ ജയിച്ചതും , കഴിഞ്ഞ തവണ 14 പഞ്ചായത്ത് ഭരിച്ച സ്ഥാനത്ത് 28 പഞ്ചായത്ത് ആയ് മെച്ചപ്പെടുത്തിയതും BJP ക്ക് നേട്ടമായ് കരുതാം. പക്ഷേ അവ൪ വലിയ പ്രതീക്ഷ വെച്ച തിരുവനന്തപുരത്ത് 100 ല്‍ 35 നേടിയെങ്കിലും ഭരണം കിട്ടാതിരുന്നത് അവ൪ക്ക് നിരാശ നല്കിയിട്ടുണ്ടാകാം. മാത്രവുമല്ല, മലബാ൪ മേഖലയില്‍ ഇനിയും വലിയ വേരോട്ടം ഉണ്ടാകാത്തതും അവരെ ചിന്തിപ്പിക്കും.
പക്ഷേ UDF ഈ ഫലത്തില്‍ നിരാശപ്പെടേണ്ട കാര്യമില്ല. കാരണം ഇത്തരം election ല്‍ പാ൪ട്ടി നോക്കിയല്ല, വ്യക്തികളെ നോക്കിയും, പ്രാദേശികമായ ചില കുഞ്ഞു വിഷയങ്ങളും പരിഗണിച്ചാണ് പലരും വോട്ടു ചെയ്യുന്നത്. പലപ്പോഴും വിമതരുടെ ശല്യവും ഉണ്ടാകും. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പ് ഇങ്ങനെ ആകില്ല. അവിടെ നിലവിലെ സംസ്ഥാന സ൪ക്കാരിന്ടെ ഭരണം നോക്കി കൂടുതല്‍ രാഷ്ട്രീയമായ് ആകും വോട്ടു ചെയ്യുക. Kerala Congress ആയുള്ള ബന്ധം എങ്ങനെ വേണമെന്നും അവ൪ ചിന്തിക്കേണ്ടി വരും. കൂടുതല്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് വേണം നിയമസഭാ തെരഞ്ഞെടുപ്പ് നേരിടേണ്ടത്.
മറുവശത്ത് കഴിഞ്ഞ തവണ 1 പഞ്ചായത്ത് മാത്രം ഭരിച്ച Twenty 20 ഒറ്റയടിക്ക് 3 പഞ്ചായത്ത് പിടിച്ചു പലരേയും ഞെട്ടിച്ചു. അവ൪ ഭാവിയില്‍ നിയമസഭയുടെ സമയം പക്കാ രാഷ്ട്രീയ പാ൪ട്ടി ആകുമോ എന്നാണ് ഞാ൯ നോക്കുന്നത്.
വിജയിച്ച എല്ലാവ൪ക്കും ആശംസ
പരാജിതർ ആരും വിഷമിക്കരുത് .
ആഗ്രഹങ്ങളല്ല ,
തീരുമാനങ്ങളുമല്ല
സന്ദർഭങ്ങളാണ്
മനുഷ്യന്റെ വിധി
നിർണയിക്കുന്നത്
ഒരു ഇല കൊഴിഞ്ഞു പോയതിന്റെ പേരിൽ ഒരു മരവും ഇന്നുവരെ ഉണങ്ങി പോയിട്ടില്ല .
ജീവിതമാണ്…..
പരീക്ഷിക്കപ്പെടും…
പരാജയപ്പെടും…..
പിൻതള്ളപ്പെടും….
മനുഷ്യനാണ്…..
മറികടക്കണം….
വിജയിക്കണം…..
കുതിച്ചുയരണം…..
ഏല്ലാം നേരിടണം.
(വാല് കഷ്ണം… മൊത്തത്തില്‍ ഏറെക്കുറെ കഴിഞ്ഞ തവണത്തെ പോലെ പകുതിയോളം ജയിച്ച് LDF സൂപ്പറായ്. അനുകൂല സാഹചര്യം എന്ന് അവ൪ ചിന്തിച്ചിട്ട് പോലും, UDF കഴിഞ്ഞ തവണത്തേതില്‍ നിന്നും പുറകോട്ട് പോയ് ആശങ്ക ഉണ്ടാക്കി. പാലക്കാടിനൊപ്പം, പന്തളം കൂടി പിടിച്ച് BJP നേട്ടം ഉണ്ടാക്കി. പക്ഷേ ഈ result വെച്ച് നിയമസഭയില്‍ എത്ര സീറ്റ് ഒപ്പിക്കാമെന്നും, തിരുവനന്തപുരം അടക്കം എല്ലായിടത്തും അമിത ആത്മ വിശ്വാസം വെടിഞ്ഞ് എന്തൊക്കെ പുതിയ തന്ത്രങ്ങള്‍ വേണ്ടി വരും എന്നും ഗൗരവത്തോടെ ചിന്തിക്കേണ്ടി വരും.
LDF ന് വലിയ സന്തോഷത്തോടൊപ്പം വലിയ ആശ്വാസം കൂടിയാകും ഈ ഫലങ്ങള്‍ നല്‍കുന്നത്. )
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
https://www.facebook.com/santhoshpandit/posts/3745282285526004
Post Your Comments