ബോളിവുഡിലും പുരുഷ മേധാവിത്വമെന്ന് നടി ദിയ മിർസ. 50 വയസിന് മുകളിലും പ്രായമായ പല നടന്മാര് അഭിനയിക്കുന്നത് 19കാരികൾക്കൊപ്പമെന്ന് താരം പറയുന്നു. പുരുഷ മേധാവിത്വം മൂലമാണ് ഇങ്ങനെ ഉണ്ടാവുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യം വ്യക്തമാക്കിയത്.
മധ്യവയസ്‌കരായ പുരുഷന്മാരെ കേന്ദ്രീകരിച്ചുള്ള തിരക്കഥകള്‍ ധാരാളമുണ്ടാകുന്നത് പോലെ സ്ത്രീകള്‍ക്കായുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകുന്നില്ല. സൗന്ദര്യമെന്ന ആശയം എപ്പോഴും യുവത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ചെറുപ്പക്കാരികള്‍ക്ക് മാത്രം അവസരമുണ്ടാകുന്നതെന്നാണ് ഞാന്‍ കരുതുന്നത് ദിയ പറയുന്നു.
യുവത്വത്തിന്റെ സൗന്ദര്യത്തെ മാത്രമേ ബോളിവുഡിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുള്ളൂ, ഇത്തരം പ്രതിസന്ധികള്‍ മറികടന്നാണ് നീന ഗുപ്തയെ പോലുള്ള നടിമാര്‍ പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍ അവരുടെ പ്രായത്തിലുള്ള ഒരുപാട് അഭിനേതാക്കള്‍ കഷ്ടപ്പെടുകയാണ് ദിയ പറഞ്ഞു.
Post Your Comments