ലില്ലി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത മേനോൻ. എന്നാൽ നടിയുടേതായി ആദ്യം റിലീസായ ചിത്രം ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടിയാണ്. ചിത്രത്തിൽ ടൊവിനോയുടെ നായികയായ ദേവിയെയാണ് താരം അവതരിപ്പിച്ചത്. ഒറ്റ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിക്ക് പിന്നീട് കൈനിറയെ ചിത്രങ്ങളായി. ഒരു നാട്ടിൻപുറത്തുകാരിയായ ദേവിയിൽ നിന്ന് എരിഡ എന്ന ചിത്രത്തിലെ കഥാപാത്രമായി വന്നു നിൽക്കുന്ന സംയുക്തയുടെ മേക്കോവർ അതിശയിപ്പിക്കുന്നതാണ്.
താരത്തിന്റെ മേക്കോവർ വീഡിയോകളും, ഗ്ലാമറസ് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. 2016ൽ പോപ്കോൺ എന്ന സിനിമയിൽ സംയുക്ത അഭിനയിച്ചിരുന്നുവെങ്കിലും തീവണ്ടിയിലൂടെ ഏറെ ജനപ്രിയത താരത്തിന് ലഭിക്കുകയുണ്ടായി.
രണ്ട് വര്‍ഷത്തിനകം മലയാളത്തിലും തമിഴിലുമായി പത്തിലേറെ സിനിമകളുടെ ഭാഗമായി കഴിഞ്ഞു സംയുക്ത.
മോഡലിങ് രംഗത്ത് നിന്നാണ് സംയുക്ത സിനിമയിലെത്തിയത്. ടൊവിനോയും ഒന്നിച്ചുള്ള ജീവാംശമായി എന്ന പാട്ടും നായികയും നായകനും തമ്മിലുള്ള ലിപ്‌ലോക് രംഗങ്ങളുമൊക്കെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി അവസരങ്ങളാണ് സംയുക്തയ്ക്ക് ലഭിച്ചത്. കളരി എന്ന സിനിമയിലൂടെ സംയുക്ത തമിഴിലും അരങ്ങേറി.
എരിഡ എന്ന വികെ പ്രകാശ് ചിത്രത്തിനായാണ് തടി കുറച്ച് നടിയുടെ മേക്കോവർ. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററിൽ സംയുക്തയുടെ ലുക്കുകൾ ഏറെ ചർച്ചാവിഷയമായിരുന്നു.
Post Your Comments