സിനിമാലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു നടൻ ചിരഞ്ജീവി സര്‍ജയുടെ വിയോഗം. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി മേഘ്നയുടെ ഭർത്താവുകൂടിയാണ് ചിരഞ്ജീവി സർജ. മേഘ്ന ഗർഭിണിയായിരിക്കുമ്പോഴണു ചിരുവിന്റെ വിയോഗം. തുടർന്ന് മേഘ്നയ്ക്ക് കുഞ്ഞു ജനിച്ചതൊക്കെ സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്ന ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. മേഘ്ന പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
തന്റെ മാതാപിതാക്കളുടെ ചിത്രത്തിനൊപ്പം തന്റേയും ചിരുവിന്റേയും ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്.
മാതാപിതാക്കളുടെ ഫോട്ടോയിലെ പോലെ തന്നെയായിരുന്നു ചിരുവും മേഘ്നയും പോസ് ചെയ്തത്. വൈകാതെ തന്നെ താന്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുമെന്നും താരം പറഞ്ഞിരുന്നു.
താന്‍ എന്നും സന്തോഷത്തോടെ ഇരിക്കണമെന്നാണ് ചിരു പറയാറുള്ളത്. സിനിമയിലേക്ക് തിരിച്ചുവരുന്നതില്‍ കുടുംബത്തിലെല്ലാവര്‍ക്കും സന്തോഷമേയുള്ളൂവെന്നും താരം പറഞ്ഞിരുന്നു.
Post Your Comments