GeneralLatest NewsMollywoodNEWS

എപ്പോഴും നീ എന്നെ ചേർത്തുപിടിച്ചിരുന്നു; കാളിദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാളവിക

കാളിദാസിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മാളവിക ആശംസ നൽകിയത്

മലയാള സിനിമയിലെ പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പർവതിയുടെയും മക്കളാണ് യുവനടൻ കാളിദാസനും മാളവികയും. ബാലതാരമായി സിനിമയിലെത്തിയ താരമാണ് കാളിദാസ്.

അച്ഛനൊപ്പം തന്നെ സിനിമയിൽ അഭിനയിക്കാനും എന്റെ വീട് അപ്പുവിന്റേം എന്ന ചിത്രത്തിലെ അഭിനയമികവിന് 2003 ലെ മികച്ച ബാലനടനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ കൈവരിക്കാനും കാളിദാസിന് സാധിച്ചു. മാളവിക സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മോഡലിംഗിലും പരസ്യത്തിലുമായി ഒക്കെ സജീവ സാന്നിധ്യമാണ്. മാളവികക്കും അച്ഛൻ ജയറാമിനൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്.

ഇന്ന് കാളിദാസിന്റെ ഇരുപത്തിയേഴാം ജന്മദിനമാണ്. സഹോദരന് പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് ചക്കി എന്ന മാളവിക. അന്നേ മുറുകെ പിടിക്കുന്നവനാണ് നീ എന്ന് കുറിച്ചുകൊണ്ടാണ് മാളവിക (ചക്കി) പിറന്നാളാശംസ നൽകിയിരിക്കുന്നത്. കാളിദാസിനൊപ്പമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മാളവിക പ്രിയസഹോദരന് ആശംസ നൽകിയത്.  ക്യാംപ് ഫയറിന് സമീപത്ത് കണ്ണൻ്റെ കൈയ്യിൽ ചാഞ്ഞിരിക്കുന്ന ചക്കിയുടെ ചിത്രവും ഇരുവരും കുട്ടിക്കാലത്ത് കുതിരപ്പുറത്തിരിക്കുന്ന ചിത്രവുമാണ് ചക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button