പ്രേം നസീര്‍ എന്ന നായകനൊപ്പം നൂറിലധികം സിനിമകളില്‍ നായക വേഷം ചെയ്തു ഒരു കാലത്ത് തരംഗമായിരുന്ന ഷീല എന്ന നായിക നടി ഇന്ന് തന്റെ മനസ്സിലുള്ള ഏറ്റവും ഇഷ്ടപ്പെട്ട താരത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പേര് അല്ല ഇന്നത്തെ തന്റെ ഇഷ്ട നായക നടനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷീല പങ്കുവച്ചത്. അനൂപ് മേനോന് എന്നായിരുന്നു ഒരു ടെലിവിഷന്‍ ടോക് ഷോയ്ക്കിടെ തന്റെ ഫേവറൈറ്റ് ആക്ടറെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷീല തുറന്നു പറഞ്ഞത്. അത് പോലെ താന്‍ ചെയ്തതില്‍ ഇനി ചെയ്യാന്‍ ആഗ്രഹമുള്ള വേഷത്തെക്കുറിച്ചും ഷീല പങ്കുവച്ചു. ‘കള്ളിച്ചെല്ലമ്മ’യാണ് ഇനിയും ചെയ്യാന്‍ ആഗ്രഹം തോന്നുന്ന കഥാപാത്രമെന്നും ചെമ്മീനിലെ കറുത്തമ്മ ആര്‍ക്ക് വേണമെങ്കിലും ചെയ്യാവുന്ന റോള്‍ ആണെന്നും ഷീല പറയുന്നു.
‘പുതുനിരയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് അനൂപ് മേനോന്. അനൂപ് തെരഞ്ഞെടുക്കുന്ന എല്ലാ വേഷങ്ങളും എനിക്ക് ഇഷ്ടമാണ്. അത്രത്തോളം ഇഷ്ടമാണ് അനൂപിനെ.
ഞാന്‍ ചെയ്ത പഴകാല കഥാപാത്രങ്ങളില്‍ നിന്ന് ഏതു വേഷം ചെയ്യാനാണ് ആഗ്രഹമെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ‘കള്ളിച്ചെല്ലമ്മ’ എന്നേ പറയൂ. ചെമ്മീനിലെ കറുത്തമ്മയൊക്കെ ആര്‍ക്കും ചെയ്യാവുന്ന വേഷമാണ്. വെറുതെ ഒരിടത്തിരിക്കുന്നതും വിഷമിക്കുന്നതുമല്ലാതെ വലിയ അഭിനയ മൂഹൂര്‍ത്തങ്ങള്‍ ഒന്നും നല്‍കേണ്ട കഥാപാത്രമായിരുന്നില്ല അത്’. ഷീല പറയുന്നു.
Post Your Comments