GeneralLatest NewsNEWSTV Shows

അമിതമായ ദാഹം, പേടികൊണ്ട് കയ്യും കാലും വിറക്കാന്‍ തുടങ്ങി, ഞാന്‍ മരിച്ചുപോകുമെന്ന് തോന്നി; സൂരജ്

എന്നെ ചീത്ത വിളിച്ചത് ഞാന്‍ മറന്നില്ല എന്ന പോലെതന്നെ അവരും മറന്നില്ല

പാടാത്ത പൈങ്കിളി എന്ന ജനപ്രിയ പരമ്പരയിൽ ദേവയായി എത്തി പ്രേക്ഷക പ്രീതി നേടുകയാണ് നടൻ സൂരജ്. സോഷ്യല്‍ മീഡിയയിലും സജീവമായ സൂരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. നാലു വര്‍ഷം മുന്നേ ഒരു സീരിയലില്‍ ചാന്‍സ് കിട്ടിയപ്പോൾ ഇത്രയേറെ താന്‍ ഭയപ്പെട്ട അനുഭവം ജീവിതത്തില്‍ സംഭവിച്ചിട്ടില്ലെന്നു താരം പറയുന്നു . കയ്യും കാലും വിറച്ച് ഭൂമി പിളര്‍ന്ന് അടിയിലേക്ക് പോയാല്‍ മതിയായി എന്നാണ് തനിക്ക് തോന്നിയതെന്ന് താരം ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു.

”ശരീരത്തില്‍ ഷുഗര്‍ കുറയുന്നുണ്ടോ എന്നൊരു സംശയം, അമിതമായ ദാഹം.. പേടികൊണ്ട് കയ്യും കാലും വിറക്കാന്‍ തുടങ്ങി..എനിക്കുറപ്പായിരുന്നു ഈ സീരിയലില്‍ എന്നെ ഫിക്‌സ് ചെയ്തു എന്ന്. അടുത്തഘട്ടം ഓഡിഷന്‍ ആണ്. ഭൂമി പിളര്‍ന്ന് അടിയിലേക്ക് പോയാല്‍ മതി എന്ന് ഞാന്‍ ചിന്തിച്ചു ഒരു രക്ഷയും ഇല്ല എങ്ങനെ ഇവിടെ നിന്ന് ചാടാം എന്ന് ചിന്തിച്ചു തുടങ്ങി അപ്പോഴാണ് എനിക്കൊരു ഐഡിയ തോന്നിയത് ഞാനൊരു ലൈം കുടിച്ച് പെട്ടെന്ന് വരാമെന്ന് പറഞ്ഞു പക്ഷെ അവര്‍ വിട്ടില്ല എനിക്ക് അവിടെ നിന്നു തന്നെ ലൈം കൊണ്ടു വന്നു. വീണ്ടും പെട്ടു. അവര്‍ എല്ലാം സെറ്റ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ മരിച്ചുപോകും എന്ന തോന്നല്‍ എനിക്കായി, പിന്നെ എനിക്ക് ഒന്നും നോക്കാന്‍ ഇല്ലായിരുന്നു ഞാനിപ്പം വരാം എന്നു പറഞ്ഞു റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഒരുപോക്ക്..

read also:ഇത്രയും വൈകൃതമായ മനസ്സുള്ള ഇവനെപ്പോലുള്ളവരുടെ കൂടെ ജീവിക്കേണ്ടിവരുന്ന സ്ത്രീയുടെ ഗതികേട്; ജെസ്‌ല പറയുന്നു

ഇനി അഭിനയിക്കാന്‍ ഞാനില്ല വല്ല ഊമയായ അഭിനയിക്കാമെന്നും കരുതി.. ‘സിനിമയില്‍ മരിച്ചുപോയ ഉണ്ണി എന്റെ മകന്‍ എന്നൊക്കെ പറയുമ്പോള്‍ ഒരു ഫോട്ടോ കാണിക്കാറുണ്ടല്ലോ അങ്ങനെ ഫോട്ടോയുടെ ആവശ്യം വരുമ്പോള്‍ എന്റെ ഫോട്ടോ വെച്ചോളൂ. എന്റെ ആഗ്രഹം അങ്ങനെയെങ്കിലും ഞാന്‍ മാറ്റും എന്ന് പലരോടും പറഞ്ഞിട്ടുണ്ട്. അന്ന് സീരിയല്‍ സെറ്റില്‍ നിന്ന് ഞാന്‍ പോയ കഥ അധികം ആര്‍ക്കും അറിയില്ല. വീട്ടിലെത്തിയപ്പോള്‍ എനിക്ക് വന്ന കോളുകളില്‍ ഭീഷണികളും ഭരണിപ്പാട്ടും ആയിരുന്നു.. തെറ്റ് എന്റെ ഭാഗത്ത് തന്നെ ആയതിനാല്‍ എല്ലാം കേട്ട് മിണ്ടാതെ നിന്നു… അങ്ങനെ അവര്‍ വീണ്ടും നാലു വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ കണ്ടു. നീ വലിയ നടന്‍ ആകും എന്ന് എനിക്ക് അറിയാമായിരുന്നു എന്നാണ് എല്ലാവരും പറഞ്ഞത്.

read also:അത് കിട്ടിയിരുന്നെങ്കിൽ എനിക്ക് സ്വരമെങ്കിലും കേൾക്കാമായിരുന്നു; അമ്മയുടെ ഓർമ്മകൾ പങ്കുവെച്ച് നടൻ നന്ദു

എന്നെ ചീത്ത വിളിച്ചത് ഞാന്‍ മറന്നില്ല എന്ന പോലെതന്നെ അവരും മറന്നില്ല. പക്ഷേ അവര്‍ക്ക് ഒരുപാട് സന്തോഷമായി,.. എനിക്ക് അതിലുപരി ഒരുപാട് സന്തോഷം തോന്നി. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിവരും. എന്റെ ജീവിതത്തില്‍ ഇങ്ങനെ തീരാതെ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്.. സമയം പോലെ അറിയിക്കാം.എന്റെ ഗുരുനാഥന്‍ സുധീഷ് ശങ്കര്‍ സര്‍.. എന്നെ ഒരു നടന്‍ ആക്കി മാറ്റി.. എന്റെ ഉള്ളില്‍ കഴിവുകള്‍ ഉണ്ടെന്നും അത് നീ പുറത്തെടുക്കണം എന്നും.. നിനക്ക് നന്നായി അഭിനയിക്കാന്‍ പറ്റുമെന്ന് കോണ്‍ഫിഡന്‍സ് തന്നതുമെല്ലാം അദ്ദേഹം ആയിരുന്നു. സ്‌നേഹംകൊണ്ട് സുധീഷ് ശങ്കര്‍ തോല്‍പ്പിച്ചു” സൂരജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button