CinemaGeneralNEWS

മമ്മൂട്ടി ചിത്രത്തിലഭിനയിച്ചപ്പോൾ തന്‍റെ അച്ഛൻ മുന്നോട്ട് വച്ച നിബന്ധനയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

ആ സിനിമ ചെയ്യുമ്പോള്‍ ഒരുപാട് റൊമാന്റിക് ആയ സീനുകള്‍ അതിലുണ്ടോ എന്ന് ചോദിച്ചിട്ടാണ് ആദ്യം അത് കമ്മിറ്റ് ചെയ്തത്

ലോഹിതദാസ് സംവിധാനം ചെയ്ത ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി എന്ന നായിക സിനിമയില്‍ തുടക്കം കുറിക്കുന്നത്. 2000-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകനായി അഭിനയിച്ചത്. തന്റെ ആദ്യ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മറക്കാന്‍ കഴിയാത്ത ഒരു അനുഭവത്തെക്കുറിച്ച് ഒരു പ്രമുഖ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമി തുറന്നു സംസാരിക്കുകയാണ്.

‘ഇന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടനെന്ന നിലയില്‍ എനിക്ക് മമ്മൂട്ടിയെ അറിയാമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഇവിടുത്തെ താരമൂല്യത്തെ കുറിച്ച് വലിയ അറിവ് ഇല്ലായിരുന്നു. ആ സിനിമ ചെയ്യുമ്പോള്‍ ഒരുപാട് റൊമാന്റിക് ആയ സീനുകള്‍ അതിലുണ്ടോ! എന്ന് ചോദിച്ചിട്ടാണ് ആദ്യം അത് കമ്മിറ്റ് ചെയ്തത്.  ‘കുടുംബിനി’ റോള്‍ ആണ് ചെയ്യേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ റെഡിയായിരുന്നു. പക്ഷേ എന്‍റെ അച്ഛന്‍ അവിടെയും കയറി ഒരു നിബന്ധന വച്ചു. നായകനുമായി കട്ടിലില്‍ കിടക്കുന്ന സീനൊന്നും ഉണ്ടാവരുത്. ഞാന്‍ വളരെ ഇഷ്ടപ്പെട്ടു ചെയ്ത ഒരു സിനിമയായിരുന്നു ‘അരയന്നങ്ങളുടെ വീട്’. മനസ്സില്‍ എന്താകും എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ മമ്മുക്കയും ലോഹി സാറുമൊക്കെ വലിയ പിന്തുണ നല്‍കിയപ്പോള്‍ അതിലെ സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാന്‍ എനിക്ക് ധൈര്യമായി. നമ്മുടെ സീന്‍ നന്നായാലും  ലോഹി സാര്‍ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലില്‍ നിന്ന് സീന്‍ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടും’. ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button