മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകം എന്നു ഇന്നും വിശേഷിപ്പിക്കപ്പെടുന്നത് അനശ്വര നടന്‍ ജയനാണ്. കൃഷ്ണൻനായർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ജയന്റെ ഭാര്യയാണെന്നും മകനാണെന്നുമൊക്കെ അവകാശപ്പെട്ട് കൊണ്ട് നിരവധി പേർ എത്തിയത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ജയന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നു ശാന്തിവിള ദിനേശന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു. ജയനും നടി ലതയുമായി ഉണ്ടായ പ്രണയത്തെ കുറിച്ചാണ് ദിനേശന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
read also:നീലവസ്ത്രം; നടി ശാലുമേനോന്റെ ചിത്രത്തിന് നേരെ വംശീയ അധിക്ഷേപം!
1980 നവംബര്‍ പതിനാറിന് ഒരുപക്ഷേ ജയന്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ 1981 ജനുവരി നാലിന് സിംഗപൂരില്‍ വച്ച് ജയന്റെ കല്യാണം നടന്നേനെ. ലവ് ഇന്‍ സിംഗപൂരില്‍ നസീര്‍ സാറിന്റെ ജോഡിയായി അഭിനയിച്ച എംജിആര്‍ ലത എന്നറിയപ്പെടുന്ന ലതയുമായി അദ്ദേഹം വളരെ സ്‌നേഹബന്ധം പുലര്‍ത്തിയിരുന്നു. ലവ് ഇന്‍ സിംഗപൂരിന്റെ ചിത്രീകരണത്തിനിടെ ജയന്‍ ലതയുമായി മാനസികമായി അടുത്തുവെന്ന് അറിഞ്ഞ എംജിആര്‍ വളരെ കോപാകുലനാവുകയും മദ്രാസില്‍ എത്തിയാല്‍ ജയനെ കൈവെക്കണമെന്ന് തീരുമാനിച്ചിരുന്നതായി ഒരിക്കല്‍ ജോസ് പ്രകാശ് സാര്‍ പറഞ്ഞിട്ടുണ്ടെന്നും ദിനേശന്‍ പറയുന്നു. അതിനു പിന്നാലെ ജോസ് പ്രകാശ് ജയനെ ഉപദേശിച്ചു. ഈ ബന്ധത്തിൽ നിന്നും പിന്മാറണമെന്നു നിർബന്ധിച്ചു.
”നീ കളിക്കുന്നത് തീ കൊണ്ടാണ്. അത് അപകടമാണ്. എംജിആറിനെ പിണക്കി നില്‍ക്കാനുള്ള ശേഷി നമുക്കില്ല. എന്തായാലും ഞാന്‍ പറഞ്ഞ് എല്ലാം ഒതുക്കിയിട്ടുണ്ട്. ഇനി ലതയുമായിട്ടുള്ള ബന്ധം ഒഴിവാക്കണമെന്ന് ജോസ് പ്രകാശ് ജയനോട് പറഞ്ഞിരുന്നു. പക്ഷേ ഒരു കാര്യം ചെയ്യണമെന്ന് വിചാരിച്ചാല്‍ അത് ചെയ്ത് തീര്‍ക്കുമെന്ന ദൃഢപ്രതിഞ്ജയുള്ള ആളായിരുന്നു ജയന്‍. അതൊരു പൗരുഷത്വന്റെ ലക്ഷണമാണ്. എംജിആര്‍ ഇടപ്പെട്ടു എന്ന് കൂടി അറിഞ്ഞതോടെ ലതയും ജയനും ഒന്നുംകൂടി അടുപ്പത്തിലായി.” ദിനേശന്‍ പറഞ്ഞു
1981 ജനുവരി നാലിന് സിംഗപൂരില്‍ വെച്ച് വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചു. എങ്കിലും വിധി അതിന് സമ്മതിച്ചില്ല.
Post Your Comments