പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. ബാലതാരമായി മലയാളസിനിമയിൽ അരങ്ങേറിയ താരം ഒരുകാലത്തെ വിജയചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമായ താരം വർഷങ്ങൾക്ക് മുമ്പുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ്. വർഷങ്ങൾക്ക് മുൻപ് മയക്ക് മരുന്നിൽ ബന്ധമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഗൾഫിൽ പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ അടച്ച ഞെട്ടിക്കുന്ന സംഭവമാണ് താരം പങ്കുവെക്കുന്നത്.
ആക്ടര്‍ അശോകന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അശോകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 1988-ൽ ഖത്തർ പൊലീസാണ് അശോകനെ തെറ്റിദ്ധാരണയുടെ പേരിൽ അറസ്റ്റു ചെയ്തത്.
”ഒരു സുഹൃത്തിനെ കാണാനാണ് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല. അപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. പിന്നീടാണ് മനസ്സിലായത് അവര്‍ ഡിറ്റക്ടീവുകളായിരുന്നെന്ന്” – അശോകൻ പറയുന്നു.”
പിന്നീട് അവർ എന്നെ ഖത്തറിലെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്റെ സുഹൃത്തിനെ അവർ മർദിച്ചു. അതിന് ശേഷം ഞങ്ങളെ ഒരു ജയിലില്‍ കൊണ്ടുപോയി ഞങ്ങളെ വെവ്വേറെ സെല്ലിന്‍ പൂട്ടി. എനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത്. ജീവിതം അവസാനിച്ചുവെന്ന് കരുതി ഞാൻ അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട് അശോകൻ പറയുന്നു.
Post Your Comments