സുബി സുരേഷും നസീര്‍ സംക്രാന്തിയും ഒളിച്ചോടാൻ പോകുന്നുവെന്ന് തരത്തിലുള്ള വാർത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.എന്നാൽ സുബിയും നസീര്‍ സംക്രാന്തിയും അണിനിരക്കുന്ന പുതിയ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുമ്പായി ഇറക്കിയ പ്രമോ വിഡിയോയാണ് പലരെയും ആശക്കുഴപ്പത്തിലാക്കിയത്. സംഭവം യഥാർത്ഥമാണ് എന്ന് കരുതി പലരും സുബിയെയും നാസിറിനെയും വിളിച്ചിരുന്നു. ഇപ്പോഴിതാ നസീര്‍ സംക്രാന്തി തന്റെ അനുഭവം പങ്കുവെക്കുകയാണ്.
സുബിയാണ് വീട്ടിലെ അവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ച് വിളിക്കുന്നത്. നമ്മള്‍ ഒളിച്ചോടിയെന്നൊക്കെ ഞാനൊക്കെ കേട്ടു. കുറേ പേര്‍ എന്നേയും വിളിച്ചു. വിദേശത്തുള്ള അളിയനും വിളിച്ചിരുന്നു, എവിടെയാണെന്ന് ചോദിച്ചു. അദ്ദേഹത്തിനൊപ്പമുള്ളയാളായിരുന്നു കാര്യത്തെക്കുറിച്ച് ചോദിച്ചത്.
പുതിയ പരിപാടിയെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നു. മക്കളെല്ലാം ഇവിടെത്തന്നെയുണ്ട്. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. സുബിയുമായി ഒളിച്ചോടിയോ എന്ന് ചോദിച്ച് ചിലരൊക്കെ വിളിച്ചിരുന്നു. ഭാര്യ എന്താണ് പറഞ്ഞതെന്നറിയാനായിരുന്നു സുബിക്ക് ആകാംക്ഷ. വിവാഹം കഴിഞ്ഞ് നാലാം നാള്‍ നിങ്ങള്‍ ഇങ്ങോട്ട് വരില്ലേ, അപ്പോള്‍ കൂടെ വരുമെന്നായിരുന്നു ഭാര്യ പറഞ്ഞത്. ചേട്ടന് പറ്റിയ ഭാര്യ തന്നെ, കിടിലന്‍ മറുപടിയാണല്ലോ ഭാര്യയുടേതെന്നായിരുന്നു സുബി പറഞ്ഞത്.
Post Your Comments