GeneralLatest NewsNEWSSpecial

വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിന് ആശംസകളുമായി നടി ശിവദ

സ്വർഗ്ഗം പോലെയാണ് തോന്നുന്നത്, ഞങ്ങൾക്ക് ആനിവേഴ്സറി ആശംസകൾ ശിവദ കുറിക്കുന്നു

മലയാളം തമിഴ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശിവദ. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹവാര്ഷികദിനത്തിൽ ഭർത്താവിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ശിവദ.സിനിമാ സീരിയല്‍ അഭിനേതാവായ മുരളീകൃഷ്ണനാണ് ശിവദയുടെ ഭര്‍ത്താവ്.

‘തൻ്റെ നല്ല പാതിയുമായി പുതിയ ഒരു വർഷത്തിലേക്ക് ചുവടുവെക്കുകയാണ്. ഈ രണ്ട് സന്തുഷ്ടരായവർ രണ്ട് വശത്തായി നിൽക്കുന്നത് കൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും പരമാനന്ദമാണ്.’സ്വർഗ്ഗം പോലെയാണ് തോന്നുന്നത്. ഞങ്ങൾക്ക് ആനിവേഴ്സറി ആശംസകൾ. ശിവദ സുന്ദരമായ ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് കുറിച്ചത് ഇങ്ങനെയാണ്. രേഷ്മ രോഹിണിയാണ് ചിത്രങ്ങൾ പകർത്തിയതെന്നും അഞ്ചാം വാർഷികമാണ് ഞങ്ങൾ ആഘോഷിക്കുന്നതെന്നും ശിവദ കുറിച്ചിട്ടുണ്ട്. ജീവിതം ഇനിയുമുണ്ടെന്നും നടി കുറിച്ചിരിക്കുന്നു.

നടൻ മുരളിയുമായി വിവാഹിതയായ താരം നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയ വിശേഷവുമൊക്കെയായി ആരാധകരുടെ ശ്രദ്ധ കവർന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button